Valliyad

VALLIYAD POST OFFICE, Vadakara, 673542
Valliyad Valliyad is one of the popular Village located in VALLIYAD POST OFFICE ,Vadakara listed under Public & Government Services in Vadakara ,

Contact Details & Working Hours

More about Valliyad

കോഴിക്കോട്‌ ജില്ലയിലെ വടകര താലൂക്കിൽ‍, തോടന്നൂർ ബ്ലോക്കിൽ തിരുവളളൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണു വളള്യാട്‌ . മത സൗഹാർദ്ദത്തോടെയാണു ജനങ്ങൾ ഇവിടെ അധിവസിക്കുന്നത്‌.
മുൻപ്‌ കാലത്ത്‌ പ്രധാനമായും കാർഷികവൃത്തിയായിരുന്നു ജനങ്ങളുടെ പ്രധാന തൊഴിൽ.പിൽക്കാലത്ത്‌ ഗൾഫ്‌ നാട്ടിലേക്കുളള ജനങ്ങളുടെ കുടിയേറ്റം സാബത്തികമായി ഈ നാടിനെ ഇതര പ്രദേശങ്ങളെന്ന പോലെ അഭിവൃദ്ധിയിലാഴ്ത്തുകയും നാട്ടിലെ തൊഴിലും പണ ലഭ്യതയും വർദ്ധിക്കാനും ഇടയായി .
കാവുകാരുടെ കാലത്ത്‌ വാണിജ്യ രംഗത്ത്‌ ആയഞ്ചേരിയേക്കാളും കോട്ടപ്പ്പളളിയേക്കാളും കീർത്തി നേടിയ നാടായിരുന്നു വളള്യാട്‌. കാലാന്തരങ്ങൾക്കിപ്പുറം വികസന രംഗ്ഗത്ത്‌ ഇരുപത്‌ കൊല്ലം പിന്നോട്ടാണു വളള്യാട്‌ എന്നാണു പഴമക്കാർ പറയുന്നത്‌.
എന്നിരുന്നാലും അടുത്തിടെ പലയിടങ്ങളായി ഉയർന്നു വരുന്ന ബഹു നില കെട്ടിടങ്ങളും ജനങ്ങളിൽ നിന്നുളള പോസിറ്റീവ്‌ മനോഭാവവും ഈ നാടിന്റെ കുതിപ്പിനു കാരണമാകും എന്ന പ്രത്യാശയിലാണു ഇവിടുത്തെ ജനങ്ങൾ. നാലു എൽ പി സ്കൂളും ഒരു യൂ പി സ്കൂളും ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. ചിലയിടങ്ങളിൽ രൂക്ഷമായി വരുന്ന കുടി വെളള ക്ഷാമം, റോഡിന്റെ ശോചനീയവസ്ത കൊണ്ടുളള പൊതു ഗതാഗത സംവിധാനങ്ങളുടെ ദൗർഭല്ല്യം ,വർഗ്ഗീയ ശക്തികളുടെ വേരൊട്ടം എന്നിവയാണു ഈ നാട്‌ നേരിടുന്ന പ്രധാന വെല്ലുവിളികൾ

Map of Valliyad