Ponpulari Kalasamithy Ponmeri

Ponpulari Kalasamithy, Ponmeri, Near by Ponmeri Shiva Temple, Canal road,, Villiappally - Thanneerpanthal Rd, Villiappally, Kerala 673542, Vadakara, 673542
Ponpulari Kalasamithy Ponmeri Ponpulari Kalasamithy Ponmeri is one of the popular Youth Organization located in Ponpulari Kalasamithy, Ponmeri, Near by Ponmeri Shiva Temple, Canal road,, Villiappally - Thanneerpanthal Rd, Villiappally, Kerala 673542 ,Vadakara listed under Nonprofit Organization in Vadakara ,

Contact Details & Working Hours

More about Ponpulari Kalasamithy Ponmeri

ഇത് പൊൻപുലരി കലാസമിതി. കേരളത്തിലെ കലാസമിതി പ്രസ്ഥാനത്തിന്റെ സുവര്‍ണകാലഘട്ടത്തിന്റെ ഒടുവിലെ ദശകമായ തൊണ്ണൂറുകളുടെ മധ്യത്തിലെ ഒരു സായന്തനത്തില്‍ കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളിയിലെ പോന്മേരി എന്ന ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം നല്‍കി, തങ്ങളുടെ വിയര്‍പ്പും ജീവിതം തന്നെയും സമര്‍പ്പിച്ച് നട്ടുവളര്‍ത്തിയെടുത്ത ഗ്രാമചൈതന്യം. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഈ ഗ്രാമത്തിന്റെകൂടി ചരിത്രമായി മാറുന്നത് ഇത്തരത്തിലാണ്‌.

കലയെയും നാടകത്തെയും ഒരു സംസ്കാരമായി ഏറ്റുവാങ്ങിയ ഗ്രാമീണമനസ്സുകള്‍ക്ക് കുളിരായി ആദ്യത്തെ ഒരു ദശകക്കാലം സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. വൈകുന്നേരങ്ങളിലെ അലസഗമനങ്ങള്‍ക്ക് വിട നല്‍കി അവര്‍ ആ കൊച്ചു കലസമിതിയിൽ ഒത്തുകൂടി. നാടകപരിശീലനങ്ങളും നൃത്തപരിശീലനങ്ങളുമായി ഗ്രാമീണ സായാഹ്നങ്ങള്‍ സജീവമയി, വർഷാവസാനം നടക്കുന്ന കലാസമിതി വാർഷികാഘോഷങ്ങൾക്കായി. സര്‍ഗ്ഗാത്മകമായ ആസ്വാദന ശീലത്തെ പുന സ്ഥാപിക്കുക എന്ന അടിസ്ഥാന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതോടോപ്പം ഗ്രാമത്തിലെ വളർന്നു വരുന്ന കൊച്ചു കലാകാരന്മാരെയും കലാകാരികളേയും കണ്ടെത്താനും അവരെ വളർത്തി എടുക്കാനും പൊൻപുലരിക്ക് കഴിഞ്ഞു .

ലക്ഷ്യബോധവും കൂട്ടായ്മയുമുള്ള ഒരു യുവസമൂഹത്തിന്‌ നാടിന്റെ ഹൃദയസ്പന്ദനമായി മാറാനാകുമെന്ന് കഴിഞ്ഞ ഇരുപത് വർഷക്കാലത്തെ പ്രവർത്തനം കൊണ്ട് പൊൻപുലരിക്കു തെളിയിക്കാൻ കഴിഞ്ഞു.

Map of Ponpulari Kalasamithy Ponmeri