Velur Ente Gramam

Velur, Velur, 680601
Velur Ente Gramam Velur Ente Gramam is one of the popular Landmark & Historical Place located in Velur ,Velur listed under Landmark in Velur ,

Contact Details & Working Hours

More about Velur Ente Gramam

വേലൂര്‍
തൃശ്ശൂര്‍ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ചൊവ്വന്നൂര്‍ ബ്ലോക്കിലാണ് വേലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിരാലൂര്‍, വേലൂര്‍, തയ്യൂര്‍, വെള്ളാറ്റഞ്ഞൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വേലൂര്‍ പഞ്ചായത്തിന് 28.32 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 1936-ല്‍ നിലവില്‍ വന്ന വേലൂര്‍ പഞ്ചായത്തില്‍ 17 വാര്‍ഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൈപ്പറമ്പ്, അവണൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചൂണ്ടല്‍, കടങ്ങോട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എരുമപ്പെട്ടി, അവണൂര്‍, മുണ്ടത്തിക്കോട് പഞ്ചായത്തുകളുമാണ്. തൃശ്ശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം എന്നിവയാണ് വേലൂര്‍ പഞ്ചായത്തില്‍ നിന്നും ഏറെ അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന പ്രധാനപട്ടണങ്ങള്‍. ജര്‍മ്മനിയില്‍ നിന്ന് മിഷണറി പ്രവര്‍ത്തനത്തിനുവേണ്ടി കേരളത്തിലെത്തിയ അര്‍ണോസ് പാതിരി, മലയാളവും, സംസ്കൃതവും പഠിക്കാന്‍ മച്ചാട്ട് ഇളയതിന്റെ ശിഷ്യനായി വേലൂരിലാണ് തങ്ങിയത്. പ്രശ്സതമായ പഴയങ്ങാടി കുരിശുപള്ളിയും, വേലൂര്‍പള്ളിയും അദ്ദേഹം സ്ഥാപിച്ചതാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇന്നത്തെ കേരളത്തിന്റെ മധ്യഭാഗമായ ഈ പ്രദേശത്ത് സമ്പല്‍സമൃദ്ധമായ തലപ്പിള്ളിരാജ്യം സ്ഥിതിചെയ്തിരുന്നു. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരു സാമന്തരാജാവായിരുന്ന തലപ്പിള്ളി രാജാവിന്റെ ഭരണാതിര്‍ത്തിയില്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. 1957-ല്‍ വാഴാനിഡാമിന്റെ നിര്‍മ്മാണത്തോടെ വേലൂരിന്റെ തെക്കന്‍ പ്രദേശങ്ങളിലെ തുരിശുഭൂമികള്‍ കൃഷിഭൂമികളായി. മിതോഷ്ണകാലാവസ്ഥ അനുഭവപ്പെടുന്ന വേലൂര്‍ പഞ്ചായത്ത് സെന്‍ട്രല്‍ മിഡ് ലാന്റ് സോണില്‍ ഉള്‍പ്പെടുന്നു. ഇടയന്‍മാരുടേയും ആദിവാസികളുടേയും ആവാസകേന്ദ്രമായിരുന്ന അവികസിതമായ പ്രദേശമായിരുന്നു പണ്ടുകാലത്ത് വേലൂര്‍. ചാളകളും, ചെറുകുടിലുകളും നിറഞ്ഞ ഇവിടം സംസ്കൃതത്തിലെ പല്ലി(ഘോഷം, ആദീരം, പല്ലി, പക്കണം, ശബരാലയം എന്നിവ പര്യായങ്ങളാണ്)യായിരുന്നു.തലയിലെ അറ്റത്തെ പല്ലിതെരുവ് എന്നര്‍ത്ഥത്തില്‍ തലപ്പള്ളി എന്ന സ്ഥലനാമമുണ്ടായതാവാമെന്ന് അനുമാനിക്കപ്പെടുന്നു. വേലൂര്‍ എന്ന് പ്രദേശത്തിന് പേരുണ്ടായതിനെ പറ്റി പ്രബലമായ മൂന്ന് അഭിപ്രായങ്ങളുണ്ട്. പാലക്കാട്ടു ജില്ലയില്‍ വള്ളുവനാട് എന്ന പ്രദേശത്ത് അധിവസിച്ചിരുന്ന വള്ളുവര്‍ (തിരുക്കുറള്‍ രചിച്ച തിരുവള്ളുവരുടെ അനുയായികള്‍) ഈ പ്രദേശത്ത് കുടിയേറിപാര്‍ത്തിരിക്കാമെന്നും, വള്ളുവരുടെ ഊര് എന്ന അര്‍ത്ഥത്തില്‍ വള്ളൂര്‍ എന്ന സ്ഥലനാമമുണ്ടായെന്നും പിന്നീട് വല്ലൂര്‍ എന്നും, വെല്ലൂര്‍ എന്നും, ഒടുവില്‍ വേലൂര്‍ എന്നും ഈ ഗ്രാമത്തിന് പേരുണ്ടായിയെന്നാണ് പ്രബലമായ മറ്റൊരു അഭിപ്രായം. വേലകളുടെ ഊരാണ് വേലൂര്‍ ആയതെന്ന് മറ്റൊരഭിപ്രായവുമുണ്ട്.

Map of Velur Ente Gramam