Trikana Matilakam Porulukal Contemporary Art Project

Mathilakam, Mathilakam, 680685
Trikana Matilakam Porulukal Contemporary Art Project Trikana Matilakam Porulukal Contemporary Art Project is one of the popular Performance & Event Venue located in Mathilakam ,Mathilakam listed under Art Gallery in Mathilakam , Attractions/things to do in Mathilakam , Performance Venue in Mathilakam ,

Contact Details & Working Hours

More about Trikana Matilakam Porulukal Contemporary Art Project

'Thrikkana Mathilakam Porulukal' as part of Chilapathikaram Festival-2015, is a convergence of various cultural projects including Contemporary Art, Poetry, Film, Music, Dance, Academic Seminar, open forums of the Global Mathilakam diaspora and Public Participation Events. It celebrates ART and ARTISTS so as to exert a political effort to nurture, protect and further generate PLURALISTIC SOCIAL SPACES.

Present day 'Mathilakam' was once 'Thrikkanamathilakam', part of the buzzing Muziris township of trade, knowledge and creativity of Trisangham period. The peaceful Jain monastery of the ancient times here is believed to have hosted Ilango Adigal, the author of Tamil Classic Silappathikaram'. So on one hand, this place has deep bilingual poetic and cultural connections with the neighboring state of Tamilnadu. At the same time, Contemporary Mathilakam is also one among the many Indian villages caught in the whirlpool of a globalized world. So Mathilakam like any other Indian village today, keeps changing its face and landscape, sharing the larger unconnectedness of cultural geographies and practices. In this context, 'Thrikkanamathilakamporulukal' is an experimental specimen space of its kind in the art world today for Contemporary practice in villages. It has started executing variously conceived projects in Visual Art, poetry, Film, Music, Dance and Public Participation Events. These efforts will bloom on three festive days of 15, 16, & 17 of May 2015.


തൃക്കണാമതിലകത്തെ ജൈനസന്ന്യാസിമഠത്തില്‍ വസിച്ചുകൊണ്ട് ഏകദേശം ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരം മഹത്തായ തമിഴ് പഞ്ചമഹാകൃതികളില്‍ ഒന്നാണ്. പലതരത്തിലുള്ള രാഷ്ട്രീയാധികാര സംഘര്ഷാങ്ങള്‍ ഉള്ള കാലത്തുപോലും ചേര-ചോള-പാന്ന്ധ്യരാജ്യങ്ങളിലെ ജനജീവിതത്തിന്റെ കാവ്യാത്മകമായ ആത്മഭാഷണമാണ് ഇളങ്കോവടികള്‍ നടത്തിയത്. സംഘകാല സംസ്കാരത്തില്‍ ഗ്രീക്കുകാരും അറബികളും തദ്ദേശീയരും ഒരുമിച്ച് ‘പലമ’യോടെ വസിച്ച്ചിരുന്നതായി നാം മനസ്സിലാക്കുന്നത് ചിത്രശില്പ്പാകദികലകള്ക്കും നൃത്ത സംഗീതാവിഷ്കാരങ്ങള്ക്കുംശ ജനങ്ങളുടെ നിത്യജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നതുകൊണ്ടാണ്. പലതരത്തില്‍ കാവ്യാത്മകമായ ആത്മീയജീവിതങ്ങളും അന്ന് വളരെ ശക്തമായിരുന്നു. അതിന് ആ കാലത്ത് ഈ പ്രദേശത്ത് നിലവില്‍ ഉണ്ടായിരുന്ന പല മതങ്ങളെയും പല നഗരവിധാനീയതകളെയും മെസാപ്പോട്ടെമിയ ഈജിപ്ത് റോം തുടങ്ങിയ വിവിധ നാഗരികതകളുടെ ചില മേളനങ്ങളെയും മനോഹരമായി വര്ണ്ണിാക്കുന്ന ചിലപ്പതികാരം തന്നെ ഒരുദാഹരണം. വ്യത്യസ്തതകളുടെ ഒരു ലോകത്ത് ജീവിക്കുന്നതു കാരണമുള്ള ആത്മാനുഭവങ്ങളുടെ വിക്ഷോഭങ്ങളും ശാന്തതയും സംവാദവും അല്ലാതെ മറ്റൊന്നുമല്ല ചിലപ്പതികാരത്തില്‍ കാണുന്ന കാവ്യാത്മകമായ ആത്മീയതയും. ബഹു സംസ്കാര വേരുകള്‍ ഉള്ളതും എന്നാല്‍ ഇവയെ കൃത്രിമമായി എകീകരിക്കാനുള്ള സംഘര്ഷം ഭരിതമായ ശ്രമങ്ങള്‍ നടക്കുന്നതുമാണ് ഇന്നത്തെ നമ്മുടെ ജീവിതവും.
ഇന്ന് ഇന്ത്യ കടന്നുപോകുന്നത് മനുഷ്യന്റെശ സര്ഗ്ഗായത്മകമായ ആത്മാവിഷ്കാരങ്ങള്ക്ക് ഇടം നിഷേധിക്കുന്ന ചില രാഷ്ട്രീയ പ്രക്രിയ കളിലൂടെയാണ്. ഊതിക്കത്തിക്കുന്ന സൈനികദേശാഭിമാനവും അധികാരത്തിനു വേണ്ടി മതമേധാവിത്വങ്ങള്‍ നടത്തുന്ന ബഹുജന പ്രീണനവും, ആത്മീയതയുടെ കച്ചവടവല്ക്ക രണവും കാരണം ദൈനംദിനജനജീവിതത്തില്‍ നിന്നും മാനുഷികമായി സംസ്കരിച്ച വികാരങ്ങള്‍ പലതും നഷ്ടപ്പെടുകയാണ്. ചരിത്രത്തെ വര്ഗ്ഗീങയമായും ഭാഗികമായും തിരുത്തിയെഴുതി മനപ്പൂര്വ്വം കലാപകലുഷിതമാക്കുന്ന അവസ്ഥയും ഉണ്ട്. ഈ സന്ദര്ഭനത്തില്‍ത്തന്നെ, നമ്മുടെ പ്രാദേശികചരിത്രത്തിന്റെു അടിവേരില്‍ ഉള്ളതും തികഞ്ഞ രാഷ്ട്രീയബോധ്യങ്ങളില്‍ മാത്രം ഉദിക്കുന്നതുമായ ‘പലമ’ (Pluralism) കൊണ്ടുള്ള ആത്മബോധവും അത് നിര്മ്മിുക്കുന്ന കാവ്യാത്മകമായ ജീവിത ദര്ശബനങ്ങളും ഉണ്ട് എന്നതു പ്രസക്തമാണ്. ഇവയെ ഒരു രാഷ്ട്രീയ നിലപാടായിത്തന്നെ ഉയര്ത്തി പ്പിടിക്കുകയാണ് ചിലപ്പതികാരം ഉത്സവത്തിന്റെ് ഭാഗമായി ‘മതിലകം പൊരുളുകള്‍’ എന്ന്‍ ഇത്തവണ പേരിട്ടിട്ടുള്ള സമകാലിക കലാപ്രദര്ശപനം.


ഗ്രാമങ്ങളില്‍ സമകാലിക കലയിലെ ഏറ്റവും പുത്തന്‍ സങ്കേതങ്ങളും ഭാവുകത്വവും ഉപയോഗിച്ച് കല ചെയ്യുക, അത് അതാത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തിന്റെയ ഭാഗമാക്കുക. ഇതാണു മതിലകംപൊരുളുകള്‍ മുന്നോട്ടുവയ്ക്കുന്ന കലാ പ്രദര്ശഇന സംബന്ധമായ ആശയം. കലാകാരന്‍ /രി, ഇവിടെ സ്വയം അന്യവല്ക്കനരിക്കുന്ന അപൂര്വ്വ തയുടെ വില്പ്പ നക്കാരന്‍ അല്ല. അയാള്‍ ഒരു സര്ഗ്ഗാടത്മക പൌരന്‍ ആകുന്നു. അയാള്ക്ക് സമാധാനപരമായ ജീവിതത്തെയും പൌരാവകാശങ്ങളെയും അതിന്റെ് മനുഷ്യസഹജമായ കാരണങ്ങളെയും ഊട്ടിയുറപ്പിക്കണം. അതിനായി ഇതിലെ കലാകാരന്മാര്‍ പ്രദേശത്തെ പലതരം ജനങ്ങളുടെ സഹായം തേടുന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്ത്തതകര്‍, സന്നദ്ധപ്രവര്ത്ത കര്‍, വീട്ടമ്മമാര്‍, യുവാക്കള്‍, വായനക്കാര്‍, പുരോഹിതര്‍, പലതരം വീട്ടുകാര്‍, തൊഴിലെടുക്കുന്നവര്‍, ഇതൊന്നുമല്ലാത്ത വേറെ പല തരങ്ങളില്‍ ഈ ദേശത്ത് ജീവിക്കുന്നവര്‍, ഈ പ്രദേശത്തെ പരിശുദ്ധ സ്ഥാനങ്ങള്‍, കുളങ്ങള്‍, തോടുകള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍, പാലങ്ങള്‍, ചരിത്രം ശ്വസിക്കുന്ന കെട്ടിടങ്ങള്‍ ഇങ്ങനെ പലരും പലതും ഈ പ്രദര്ശ നത്തിലേയ്ക്ക് പലതരത്തില്‍ ഭാഗഭാക്കായി കടന്നുചെല്ലുന്നു. ഈ പ്രദര്ശ്നത്തില്‍ വ്യക്തികളെന്ന നിലയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ ഈ കൂട്ടായ കടന്നുചെല്ലലിനും കലയുടെ സ്വാഭാവികവിനിമയത്തിനും വേണ്ടതായ പ്രേരണ ചെലുത്തുന്ന ബദല്രാവഷ്ട്രീയ ഉല്പ്രേ രകങ്ങള്‍ ആകാനാണ് ശ്രമിക്കുക.


ചിത്രകാരിയും തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്ലെ കലാചരിത്രം അധ്യാപികയും കലാചരിത്ര ഗവേഷകയുമായ ഡോ.കവിത ബാലകൃഷ്ണന്‍ ആണ് 'തൃക്കണമതിലകം പൊരുളുകള്‍' ക്യുറെറ്റ് ചെയ്യുന്നത്.
ഇന്ത്യയിലെ മുതിര്ന്നണ തലമുറയിലെ സര്ഗ്ഗാനത്മക ഫോട്ടോഗ്രാഫറായ അബുള്‍ കലാം ആസാദ്, തമിള്നാട്ടിലെ തിരുവണ്ണാമലൈ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയിലെ (ETP യുവഫോട്ടോഗ്രാഫര്മാോരായ അര്ണ്ണ വ് രസ്തോഗി, ബിജു ഇബ്രാഹിം, തമിഴ് കവയിത്രിയും നോവലിസ്റ്റുമായ മീന കന്തസാമി, ഗസല്‍ സൂഫി സംഗീതജ്ഞനായ ഷഹബാസ് അമന്‍, കുച്ചിപ്പുടിയിലെ പാരമ്പര്യങ്ങളെ തനിമയോടെ ഗുരുകുലസമ്പ്രദായത്തില്‍ അഭ്യസിച്ച് മൌലികമായി അവതരിപ്പിക്കുന്ന യുവനര്ത്ത്കി ശ്രീലക്ഷ്മി ഗോവര്ദ്ധിന്‍, യുവതലമുറയിലെ ശ്രദ്ദേയ ചിത്രകാരനായ ഡിബിന്‍ തിലകന്‍, ഇവരെക്കൂടാതെ പത്തോളം മ്യൂറലിസ്റുകളും, കവിതയും ഈ പ്രദര്ശ്നത്തില്‍ പങ്കെടുക്കുന്നു.

Map of Trikana Matilakam Porulukal Contemporary Art Project