Trichennamangalam Mahadevar Temple

Adoor, 691551
Trichennamangalam Mahadevar Temple Trichennamangalam Mahadevar Temple is one of the popular Hindu Temple located in ,Adoor listed under Hindu Temple in Adoor , Church/religious organization in Adoor ,

Contact Details & Working Hours

More about Trichennamangalam Mahadevar Temple

പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം

പെരിങ്ങനാടിന്റെ ഐശ്വര്യ – കാവല്‍ ദേവനാണ്‌ തൃച്ചേന്ദമംഗലം മഹാദേവന്‍. പെരിങ്ങനാട്ടെ പത്തു കരകളില്‍ നിന്നുമുള്ളവര്‍ മാത്രമല്ല വിദൂരങ്ങളില്‍ നിന്നു പോലും ധാരാളം പേര്‍ മഹാദേവന്റെ അനുഗ്രഹം തേടി ഇവിടെ എത്തുന്നു.

ഐതീഹ്യം

ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റിയും ദേശത്തെക്കുറിച്ചും പല ഐതീഹ്യങ്ങളുമുണ്ട്‌. രാജപാതയുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന നാലു കുറവര്‍ ഇവിടെ കാട്ടുകുറ്റികള്‍ തെളിച്ചു കൊണ്ടിരിക്കേ ‘ചേന്നന്‍ എന്ന കുറവന്‍ തന്റെ വെട്ടുകത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ ഒരുകല്ലില്‍ തേച്ചു. ഈ സമയം കല്ലില്‍ നിന്നും രക്‌തം ഒഴുകാന്‍ തുടങ്ങി . ഇതുകണ്ടു ചേന്നന്‍ ബോധരഹിതനായത്രേ. ഭതറിഞ്ഞ്‌ ധാരാളം എത്തി. ദേവചൈതന്യം തുടിക്കുന്ന ആ ശിലാഭാഗം പ്രതിഷ്‌ടിച്ച്‌ ക്ഷേത്രമുണ്ടാക്കണമെന്ന്‌ സമീപവാസിയായ മംഗലശേരില്‍ പോറ്റി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചാണു ആ ശിലാഭാഗം തൃച്ചേന്ദമംഗലത്തെ പ്രതിഷ്‌ഠയായി തീര്‍ന്നതെന്നാണു ഒരു കഥ.

അര്‍ജുനന്‍ പ്രതിഷ്‌ഠിച്ചതെന്ന വിശ്വാസം

കളളച്ചൂതില്‍ തോറ്റ്‌ ആട്ടിയോടിക്കപ്പെട്ട പാണ്ഡവര്‍ കാട്ടില്‍ അലഞ്ഞു തിരിഞ്ഞ കാലം. പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്‌ത്രം സമ്പാദിക്കാന്‍ ഇന്ദ്രപുത്രനായ അര്‍ജുനന്‍ തപസുചെയ്‌തു. പരമശിവന്‍ കിരാതവേഷം ധരിച്ച്‌ അര്‍ജുനനോടു യുദ്ധം ചെയ്യുകയും ഭക്‌തനായ അര്‍ജുനന്റെ ബാഹുബലവും തപോബലവും പരീക്ഷിച്ചു തൃപതനായി പാശുപതാസ്‌ത്രം സമ്മാനിച്ചതായാണു കഥ. ശിവഭക്‌തനായ അര്‍ജുനനാണു വനവാസകാലത്ത്‌ തൃച്ചേന്ദമംഗലം ക്ഷേത്രം നിര്‍മ്മിച്ചതെന്നും ഭക്‌തര്‍ വിശ്വസിച്ചു പോരുന്നു. കിരാതവേഷം ധരിച്ച ശിവന്റെ സങ്കല്‌പമാണ്‌ ഇവിടെ.

പ്രതിഷ്‌ഠ

ശിവനാണു പ്രധാന പ്രതിഷ്‌ഠ.ശ്രീകോവിലിന്റെ മുന്‍ഭാഗത്തു മണ്ഡപവും ശ്രീകോവിലിനോടു ചേര്‍ന്നു മഹാഗണപതിയുടെ പ്രതിഷ്‌ഠയും ഉണ്ട്‌. ഇതു കൂടാതെ പാര്‍വതി പ്രതിഷ്‌ഠ ചുറ്റമ്പലത്തിലുണ്ട്‌. ചുറ്റമ്പലത്തിന്റെ തെക്കുവശത്തായി ഭൂതത്താന്‍, യക്ഷി, ശാസ്‌താവ്‌, രക്ഷസ്‌ എന്നീ ഉപദേവതകളുടെയും പ്രതിഷ്‌ഠയുണ്ട്‌.

പ്രസിദ്ധമായ ഊട്ടു പുര

തമ്മില്‍ പിണങ്ങിയ ഓച്ചിറക്കാരെ കൂട്ടി യോജിപ്പിച്ച ചരിത്രമാണു ഇവിടുത്തെ ഊട്ടുപുരയ്ക്കുളളത്‌. ഇവരെ യോജിപ്പിക്കാന്‍ പലസ്‌ഥലത്തുവെച്ചും ചര്‍ച്ചകള്‍ നടന്നു. അതൊന്നും വിജയിച്ചില്ല. അവസാനം ഇവിടുത്തെ ഊട്ടുപുരയില്‍ നടന്ന സംഭാഷണങ്ങളിലാണ്‌ ഇരു കൂട്ടരേയും യോജിപ്പില്‍ എത്തിക്കാന്‍ കഴിഞ്ഞത്‌. ഇതിന്റെ ഓര്‍മ്മ പുതുക്കി ഓച്ചിറക്കളി തുടങ്ങുമ്പോള്‍ പെരിങ്ങനാട്ടെ ഊട്ടുപുരയില്‍വെച്ചു നിശ്‌ചയിച്ചതുപോലെ എന്നു പറഞ്ഞാണു കളി തുടങ്ങുക. ക്ഷേത്രത്തിന്റെ വടക്കു വശത്താണു പ്രസിദ്ധമായ ഊട്ടുപുര

ഭരണ ചുമതല

പെരിങ്ങനാട്‌ മഹാദേവ വിലാസം ഹൈന്ദവ സംഘത്തിനാണു ക്ഷേത്രത്തിന്റെ ഭരണ ചുമതല. 10 കരകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണു ഭരണം നടത്തുക.
42 - മഹാദേവവിലാസം ഹൈന്ദവ സംഘം, പെരിങ്ങനാട്‌;
കരകള്‍ : തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തൂക്കര, മലമേക്കര, മേലൂട്, അമ്മകണ്ടകര, കരുവാറ്റ, മൂന്നാളം

ഉത്സവം.

കുംഭമാസത്തിലെ ചതയം നാളിലാണ്‌ ഉത്സവത്തിനു കൊടിയേറുക. മഹാദേവന്റെ പിറന്നാള്‍ ദിനം കൂടിയാണ്‌ അന്ന്‌. വിഭവസമൃദ്ധമായ കൊടിയേറ്റു സദ്യയുമുണ്ട്‌ അന്ന്‌. 10 കരക്കാരുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന സദ്യ രക്ഷസ്‌ നടയില്‍ നിന്നും വിളമ്പി തുടങ്ങും. ചെറുപുഞ്ച, പോത്തടി, കുന്നത്തുകര, മലമേക്കര, കരുവാറ്റ, അമ്മകണ്ടകര, മേലൂട്‌, മൂന്നാളം, എന്നീ കരകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരാണു സദ്യ വിളമ്പുക.

കെട്ടുകാഴ്‌ച

ഭക്‌തര്‍ ഒരുക്കുന്ന വര്‍ണ പകിട്ടാര്‍ന്ന കെട്ടുകാഴ്‌ചയോടെയാണ്‌ മഹാദേവന്റെ ആറാട്ട്‌. ദേവനു തുരുമുല്‍ കാഴ്‌ചയായി പത്തു കരക്കാരും കെട്ടുരുപ്പടികള്‍ അണിനിരത്തും.അംബര ചുംബികളായ കാളകളും അഴകിന്റെ മൂര്‍ത്തീ ഭാവങ്ങളായ രണ്ടു കുതിരകളും കെട്ടുകാഴ്‌ചകളില്‍ ഉണ്ടാകും. വൈകിട്ട്‌ നാലു മണിയോടെ മഹാദേവന്‍ ഇരട്ട ജീവതയില്‍ ഓരോ കെട്ടുരുപ്പടികളുടെയും സമീപം എത്തും. ക്ഷേത്രത്തിനു വലംവെച്ച്‌ കെട്ടുരുപ്പടികള്‍ കാഴ്‌ചപ്പറമ്പിലേക്ക്‌ മാറ്റും.

കൊടിക്കീഴില്‍ പറയിടീല്‍

ഉത്സവം തടങ്ങി കഴിഞ്ഞാല്‍ കൊടിയിറങ്ങും വരെ കൊടിക്കീഴില്‍ പറയിടാം. ദേവസ്വം മുഴുപ്പറയും ദേവസ്വം തുണിപ്പറയും ഉണ്ട്‌. നെല്ല്‌ കൂടാതെ അരി, മലര്‍, പൂവ്‌, അവില്‍ എന്നിവ കൊണ്ട്‌ അന്‍പൊലിയും ഇടാം. ഇതിനായി ദൂരെ സ്‌ഥലങ്ങളില്‍ നിന്നു പോലും ഭക്‌തര്‍ ത്തുന്നുണ്ട്‌.

ഉരുളിച്ച വഴിപാട്‌

ഉത്സവ നാളിലെ ഉരുളിച്ച പ്രധാന വഴിപാടാണ്‌.തലയിലും അരയിലും കുരുത്തോല കെട്ടി ക്ഷേത്ര്‌തതിനു മുന്‍പിലുള്ള കുളത്തില്‍ കുളിച്ചുകയറി ക്ഷേത്രത്തിനു നാലു വശത്തും മൂന്നു തവണ ഉരുളും. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉരുളിച്ച നടത്താറുണ്ട്‌.

പെരിങ്ങനാട്‌ ക്ഷേത്രത്തിലേക്കുള്ള വഴി

അടൂരില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ചേന്നമ്പള്ളി ജംക്‌ഷനില്‍ നിന്നും ഇ.വി. റോഡില്‍ കൂടി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഫോണ്‍ നമ്പര്‍ : 04734 –230818. ഏറ്റവും അടുത്ത റയില്‍വേ സ്‌റ്റേഷന്‍ : ചെങ്ങന്നൂര്‍.

Map of Trichennamangalam Mahadevar Temple