Trichambaram Sreekrishna Temple Taliparamba

Trichambaram,Taliparamba,Kannur,Kerala,India, Taliparamba, 670141
Trichambaram Sreekrishna Temple Taliparamba Trichambaram Sreekrishna Temple Taliparamba is one of the popular Landmark & Historical Place located in Trichambaram,Taliparamba,Kannur,Kerala,India ,Taliparamba listed under Landmark in Taliparamba ,

Contact Details & Working Hours

More about Trichambaram Sreekrishna Temple Taliparamba

Trichambaram Sree Krishna Temple situates in Taliparamba of Kannur District. Main deity is Sree Krishna after the Kamsavadham . Since Trichambaram Sreekrishna sits in Raudra style (ferocious) it is believed not to worship him during dawn. The Bali bimbam in the temple is of Child Krishna and also believed Parasurama did the installation and suggested the poojas, festival styles, etc.
The famous saint Sambaran has done 'Thapassu'(meditation) in this temple and thus the name 'Trichambaram' came to this temple.
The deity of the temple is lord Sree Krishna. The annual temple festival (Utsavam) is a colourful event. The fortnight-long festival begins on Kumbham 22 (March 6) every year with the kodiyettam (hoisting of a flag) and comes to an end on Meenam 6 (March 20) with Koodipiriyal (Ending of this festival). In between these dates, for 11 days is held at "Pookoth Nada".
The deity of the temple is Sree Krishna. The annual temple festival (Utsavam) is a colourful event. The fortnight-long festival begins on Kumbham 22 (March 6) every year with the kodiyettam (hoisting of a flag) and comes to an end on Meenam 6 (March 20) with Koodipiriyal (Ending of this festival). In between these dates, for 11 days is held at "Pookoth Nada".
The temple festival is attracted by thousands of devotees every year. The decorated Idol of Lord Krishna and Lord Balarama are carried on the head by the priests and is taken on a procession to "Pookkothu Nada". Idol of "Balarama", brother of Sri Krishna, is brought from Dharmikulanagara temple at Mazhoor, 4 Km away from the Trichambaram Temple, accompanied by Melam and hundreds of devotees on Kumbham 22 (March 6). It is believed that Sree Krishna and Balarama are playing together.

കേരളത്തിലെ കണ്ണൂർ ജില്ലാ‍ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. നാലമ്പലത്തിനുള്ളിൽ ശ്രീകോവിലിൽ ശ്രീകൃഷ്ണനും, ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്. ഇവിടത്തെ വാർഷികോത്സവം ഒരു വർണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാർച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാർച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൂടിപ്പിരിയൽ നടക്കുന്നു. ഇതിൽ കുംഭം 27, 28 മഹോത്സവവും, മീനം 1,2 ദേവോത്സവവുമാണ്. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ തൃച്ചമ്പ്രം ക്ഷേത്രത്തിൽ നിന്നും 1 കിലോമീറ്റർ അകലെയുള്ള പൂക്കോത്ത്നടയിൽ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും തളിപ്പറമ്പിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള മഴൂർ(ധർമ്മംകുളങ്ങര) ക്ഷേത്രത്തിലെ ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം..

ഐതിഹ്യം

ശ്രീ ശംബര മഹർഷി ഭഗവദ്‌വിലാസങ്ങൾ കാണാൻ തപസ്സനുഷ്ഠിച്ച വനഭൂമിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നും, അതിന്റെ ഓർമ്മയ്ക്കായി തിരു ശംബര എന്ന പേരിൽ നിന്നാണ് തൃച്ചമ്പ്രം ക്ഷേത്രത്തിനു ആ പേരു വന്നത് എന്നാണ് ഐതിഹ്യം.

ഇത് ഒരു ഭക്തന്റെ കഥ ..അതെ ഭക്തനെ സ്നേഹിച്ച ഭാഗവാന്റെയും

ത്രിച്ചംബരം എന്ന മലബാറിലെ ശ്രീകൃഷ്ണ അമ്പലം വളരെ പ്രസിദ്ധമാണ് ..വലിയ അമ്പലവും അനേകം ഭക്തരും വരുന്ന അമ്പലം അവിടെ അമ്പല മതിലകത്ത് ഒരു അത്ഭുത ഇലഞ്ഞി ഉണ്ട് ..സാധാരണ കാണുന്നവര്‍ക്ക് അതൊരു സാധാരണ ഇലഞ്ഞി ..എന്നാല്‍ ആ ഇലഞ്ഞിക്കു ഒരു പ്രത്യേകത ഉണ്ട് .അത് ഒരിക്കലും കായ്ക്കാറില്ല . അതെ എല്ലാ ഇലഞ്ഞിക്കും കായ ഉണ്ടാകും ..എന്നാല്‍ ഇത് അങ്ങനെ അല്ല ..അത് അങ്ങനെ വരാന്‍ ഒരു കഥ ഉണ്ട് ..ഒരു ഭക്തന്റെയും ഭക്തനെ വേദനപ്പിച്ച ഇലഞ്ഞി പിന്നെ കായ്ക്കത്തതിന്റെയും .ഒരിക്കല്‍ തീര്‍ത്തും വൃദ്ധനായ കടുത്ത കുഷ്ഠരോഗിയായ ഭക്തന്‍.... അമ്പലത്തില്‍ വന്നു പ്രാർത്ഥിച്ചു.. പ്രാർത്ഥന കഴിഞ്ഞു തീരെ നടക്കാന്‍ വയ്യാത്ത ഭക്തന്‍ അവിടെ ഉണ്ടായിരുന്ന ഇലഞ്ഞി മരം ചുവട്ടില്‍ ഇരുന്നു ..അപ്പോള്‍ അതാ അനേകം ഇലഞ്ഞി കായ്‌ ഒന്നിച്ചു വീഴുന്നു . വ്രണങ്ങളിലാണ് കൂടുതൽ കായും വന്നു വീണത്‌. ആ വൃദ്ധന്‍ വേദന കൊണ്ട് പുളഞ്ഞു ..പെട്ടെന്ന് അവിടുന്ന് മാറുവാനും പറ്റിയില്ല ..അമ്പലമുറ്റത്തു വേദന കൊണ്ട് പുളഞ്ഞ ഭക്തന്റെ വേദന ഭഗവാന് സഹിച്ചില്ല ......അങ്ങനെ തന്നെ വേണം കരുതാന് ..പിന്നെ ആ ഇലഞ്ഞി കായ്ച്ചിട്ടില്ല ..ഒരിക്കലും ....തന്റെ വൃദ്ധനായ ഭക്തനെ വേദനിപ്പിച്ച ഇലഞ്ഞിയുടെ കാ പിന്നെ അവിടെ ഉണ്ടാകണ്ട എന്ന് ഭഗവാന്‍ തീരുമാനിച്ചു എന്ന് ഭക്ത മതം ....എന്തൊക്കെ ആയാലും ആ ഇലഞ്ഞി ഇന്നും പൂവ് ഉണ്ടാകും പക്ഷെ കായ ഇല്ലാതെ ..ഒരു അത്ഭുതം ആയി അവിടെ നില്‍ക്കുന്നു ...ഭഗവാന് തന്റെ ഭക്തന്‍ കഴിഞ്ഞേ എന്തും ഉള്ളു എന്നതിന്റെ ഏറ്റവും വലിയ ഒരു ജീവിക്കുന്ന ഉദാഹരണം ആണ് ഇത് .ഉള്ളു തുറന്നു വിളിച്ചാല്‍ ഒരു ഭക്തനെയും കൈവിടില്ല ഭഗവാന്‍ ...

Map of Trichambaram Sreekrishna Temple Taliparamba