Thodupuzha - ഇടുക്കി

Gandhi Square, Thodupuzha, 685584
Thodupuzha - ഇടുക്കി Thodupuzha - ഇടുക്കി is one of the popular City located in Gandhi Square ,Thodupuzha listed under City in Thodupuzha , Public places in Thodupuzha ,

Contact Details & Working Hours

More about Thodupuzha - ഇടുക്കി

തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന
മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. തൊടുപുഴ എന്ന
പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുമുണ്ട്. മൂവാറ്റുപുഴ,പാലാ
തുടങ്ങിയവ സമീപ പട്ടണങ്ങളാണ്. തൊടുപുഴ എറണാകുളം
നഗരത്തിൽ നിന്നും 62 കിലോമീറ്റർ[1] ദൂരെയാണ്.
തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദി
യുടെ പേരും തൊടുപുഴ എന്നാണ്.
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഫലമായി വർഷമുഴുവൻ
നിറഞ്ഞൊഴുകുന്നു എന്നപ്രത്യേകതയും തൊടുപുഴയാറിനുണ്ട്.
തൊടുപുഴ പട്ടണം
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ
പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ
പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ
സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ
പട്ടണത്തെ ആധുനീകരിക്കാനുള്ള പല
പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു
ശേഷം തിരു-
കൊച്കി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയർന്ന
സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്.
ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച്
46,246 ആണ്. ജനങ്ങൾ
പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു.
തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന
കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ
നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘ മലങ്കര
അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു
കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ.
അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ
പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20
കി.മി. മാറി സ്ഥിതി ചെയ്യുന്നു.
തൊടുപുഴ താലൂക്ക്
പണ്ട് ഇത് എറണാകുളം ജില്ലയിലെ ഒരു താലൂക്കായിരുന്നു.
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗങ്ങളായ
മൂലമറ്റം വൈദ്യുതി ഉത്പാദനകേന്ദ്രം,കുളമാവ് അണക്കെട്ട്
എന്നിവ പൂർണ്ണമായും തൊടുപുഴ താലൂക്കിൽ
സ്ഥിതി ചെയ്യുന്നു.
ഇടുക്കി ജില്ലയുടെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന
പൈനാവ് തൊടുപുഴ താലൂക്കിലാണ്. ഇടുക്കി ടൗൺഷിപ്പ്
ഭാഗികമായി തൊടുപുഴ താലൂക്കിൽപ്പെടുന്നു.
താലൂക്കിൽ താണ ഭാഗങ്ങൾ മുതൽ ഉയരം കൂടിയ സ്ഥലങ്ങൾ
വരെയുണ്ട്. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശത്ത്
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല സ്ഥലങ്ങളുമുണ്ട്.
മലങ്കര അണക്കെട്ട്, തൊമ്മൻ കുത്തു വെള്ളച്ചാട്ടം,
ഉറവൻപാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ
കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.
തൊടുപുഴ പട്ടണത്തിൽ നിന്നും ഏകദേശം 7 കി.മീ. അകലെ
മുട്ടം സ്ഥിതിചെയ്യുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല
എഞ്ജിനീയറിംഗ് കോളേജ്,
ഇടുക്കി ജില്ലാകോടതി എന്നിവ ഇവിടെയാണ്.
പട്ടണത്തിൽ നിന്നും ഏകദേശം 3 കി.മി. ദൂരെയുള്ള
മുതലക്കുടം അവിടെയുള്ള ആശുപത്രി, സെന്റ് ജോർജ്
പള്ളി എന്നിവ പ്രസിദ്ധമാണ്.
തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെ
ഉടുമ്പന്നൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. ഇടുക്കി
യിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ‍ .
പ്രേംനസീർ കാലഘട്ടം മുതൽ തൊടുപുഴ ഒരു പ്രധാന
സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷൻ കൂടിയാണ്. കൂടാതെ തൊടുപുഴ
വാസന്തി( നിറക്കൂട്ട് (മലയാളചലച്ചിത്രം) , തൊടുപുഴ
പി.കെ. രാധാദേവി, തൊടുപുഴ രാധാക്രിഷ്ണൻ, തൊടുപുഴ
ക്രിഷ്ണൻകുട്ടി, ചഞ്ചൽ (എന്നു സ്വന്തം ജാനകി കുട്ടിക്ക് ),
നിഷാന്ത് സാഗർ, അസിൻ, ആസിഫ് അലി തുടങ്ങിയവർ
തൊടുപുഴയിൽനിന്നും മലയാള സിനിമയിൽ
കഴിവുതെളിയിച്ച കലാകാരാണു.

Map of Thodupuzha - ഇടുക്കി