Thalavady - തലവടി

Thalavady, Anaprambal, Kerala, India, Thalavady, 689572
Thalavady - തലവടി Thalavady - തലവടി is one of the popular City located in Thalavady, Anaprambal, Kerala, India ,Thalavady listed under City in Thalavady , Public places in Thalavady ,

Contact Details & Working Hours

More about Thalavady - തലവടി

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിന്റെ കിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന തലവടി ഗ്രാമം സാക്ഷരതയിലും വിദ്യാസമ്പന്നരുടെ ലഭ്യതയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രദേശങ്ങളിലൊന്നാണ്. കുട്ടനാട് താലൂക്കില്‍പെട്ട അതിവിസ്തൃതമായ ഒരു ഗ്രാമമാണ് തലവടി. ഈ ഗ്രാമത്തെ പമ്പാ, മണിമല എന്നീ നദികളുടെ കൈവഴികള്‍ ചേര്‍ന്ന് രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. കുട്ടനാട് താലൂക്കിലെ ചരിത്ര പ്രസിദ്ധമായ ഒരു ഗ്രാമമാണ് തലവടി. പമ്പാനദിയുടെ ഒരു കൈവഴിയായ കോക്കനടിത്തോട്, തെക്ക് അരീത്തോട്, പടിഞ്ഞാറ് മണക്കുതോട്, വെട്ടുതോട്, കുളങ്ങരത്തോട്, വടക്ക് പമ്പാനദി, കൈതത്തോട് എന്നിങ്ങനെ പ്രകൃതിദത്തമായ അതിരുകളോടു കൂടിയതാണ് ഈ പഞ്ചായത്ത്. മദ്ധ്യത്തിലൂടെ പമ്പയുടെ ഒരു കൈവഴി കടന്നുപോകുന്നുമുണ്ട്. തലവടി ഗ്രാമം ചെമ്പകശ്ശേരി രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇന്നത്തെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് എന്നീ താലൂക്കുകള്‍ ചേര്‍ന്നതായിരുന്നു ചെമ്പകശ്ശേരി രാജ്യം. പഞ്ചായത്തു സമിതികള്‍ വരുന്നതിനു മുമ്പായി 1948-ല്‍ തലവടി വില്ലേജ് യൂണിയന്‍ നിലവില്‍ വന്നു. അന്നത്തെ വില്ലേജ് ആഫീസ് (പ്രവൃത്തിക്കച്ചേരി) ആറിനു തെക്കേക്കരയില്‍ കുന്നപ്പളളില്‍ കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും വില്ലേജ് യൂണിയന്റെ ആസ്ഥാനം തലവടി ഗവ. ഹൈസ്കൂളിനു വടക്കേക്കര പുത്തന്‍പുര വക കെട്ടിടത്തിലായിരുന്നു. 1904-ല്‍ പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ പ്രകാരം അന്ന് തിരുവിതാംകൂറില്‍ 25 ഹൈസ്കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിച്ചല്‍ സായിപ്പ് അന്ന് വരച്ചു കൊടുത്ത ഡിസൈന്‍ അനുസരിച്ച് ബ്രിട്ടനിലെ ഗ്രാമര്‍ സ്കൂളുകളുടെ മാതൃകയില്‍ പണിയിച്ച സ്കൂളാണ് ഇന്നുകാണുന്ന തലവടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍

http://entethalavady.blogspot.in/

Map of Thalavady - തലവടി