St:Joseph's Church Chunangamvely

1A,Sanjo Gardens,Chunangamvely, Alwaye, 683112
St:Joseph's Church Chunangamvely St:Joseph's Church Chunangamvely is one of the popular Catholic Church located in 1A,Sanjo Gardens,Chunangamvely ,Alwaye listed under Church/religious organization in Alwaye , Catholic Church in Alwaye ,

Contact Details & Working Hours

More about St:Joseph's Church Chunangamvely

“സെ.ജോസഫ്സ് ചര്‍ച്ച്‌ ചുണങ്ങംവേലി”
ചുണങ്ങംവേലി പള്ളി എന്ന് പൊതുവേ അറിയപെടുന്നു.ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്‍റെ വളർത്തു പിതാവും കന്യാമറിയത്തിന്‍റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തില്‍ 1893 ല്‍ സ്ഥാപിതമായ ചുണങ്ങംവേലി പള്ളി,ആലുവ പ്രദേശത്തെ അതിപുരാതനമായ ക്രൈസ്തവ പള്ളികളില്‍ ഒന്നാണ്.വിരലില്‍ എണാവുന്ന കുടുംബങ്ങളുമായി തുടങ്ങിയ ഇ പുരാതന ദേവാലയം ആയിരത്തോളം കുടുംബങ്ങളുള്ള,എറണാകുളം-അങ്കമാലി രൂപതയിലെ തന്നെ അറിയപ്പെടുന്ന ഇടവകയ്യായി ചുണങ്ങംവേലി ഇടവക മാറികഴിഞ്ഞു.ആലുവ ഈസ്റ്റ് വില്ലജിലെ കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ (സാന്‍ജോ ഗാര്‍ഡന്‍സ് ) സ്ഥിതിചെയ്യുന്ന ചുണങ്ങംവേലി പള്ളി ചുണങ്ങംവേലി ജങ്കഷനില്‍ നിന്ന് 300 മീറ്റര്‍ അകത്തേക്ക് മാറി സാന്‍ജോ ഗാര്‍ഡന്‍സില്‍ സ്ഥിതിചെയ്യുന്നു.
ആലുവ പ്രദേശത്തെതന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളില്‍ ഒന്നിലാണ് ചുണങ്ങംവേലി പള്ളി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സമീപ പ്രദേശങ്ങളില്നിനന്നുപോലും ചുണങ്ങംവേലി പള്ളി ദ്രിശ്യമാണ്.

ഗൂഗിള്‍ ഭൂപടത്തിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് അല്ലെങ്കില്‍ കോപ്പി ചെയ്യുക
https://www.google.co.in/maps/place/St+Josephs+Church/@10.0882093,76.3832808,17z/data=!4m5!3m4!1s0x0:0x111510f330c0c738!8m2!3d10.0895683!4d76.3814545?hl=en

ഇടവകയും – ക്രൈസ്തവ സഭയും

സീറോ മലബാർ കത്തോലിക്കാ സഭയുടെ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ.കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽനിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ. സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു രൂപതയാണ് എറണാകുളം-അങ്കമാലി രൂപത. മുൻപ് ഈ രൂപത എറണാകുളം അതിരൂപത എന്നാണ് അറിയപ്പെട്ടിരുന്നത്. 1896 ജൂലൈ 28-ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്യു റെയ് സാക്രി ( "Quae Rei Sacrae") എന്ന ഉത്തരവിൻ പ്രകാരം രൂപത സ്ഥാപിതമായി.1923 ഡിസംബർ 21 ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയുടെ റോമാനി ഫൊന്തിഫിഷൻ ("Romani Pontifices" ഉത്തരവ് പ്രകാരം എറണാകുളം രൂപതയെ അതിരൂപതയായി ഉയർത്തി. സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി രൂപതയുടെ കീഴില്‍ കിഴക്കമ്പലം ഫൊറോന പള്ളിയുടെ അധികാര പരിധിയില്പ്പെ ട്ട ഇടവക ദേവാലയമാണ്
സെ.ജോസഫ്സ് ചര്‍ച്ച് ചുണങ്ങംവേലി ഇടവക.

“സെ.ജോസഫ്സ് ചര്‍ച്ച് ചുണങ്ങംവേലി”

ഇടവക വികാരി – റവ.ഫാ.ലുക്കോസ് കുന്നത്തൂര്‍
ഇടവക സഹ വികാരി – റവ.ഫാ.ജയ്സണ്‍ കൊളുത്തുവള്ളി

സഭാശാഖ - സീറോ മലബാർ കത്തോലിക്കാസഭ
ആരാധനാക്രമം - പൗരസ്ത്യ സുറിയാനി ആരാധനാക്രമം
മാർപ്പാപ്പ- പോപ്പ് ഫ്രാന്‍സിസ്
രൂപത - എറണാകുളം-അങ്കമാലി രൂപത
മെത്രാപ്പൊലീത്ത - മാർ ജോർജ് ആലഞ്ചേരി
സഹായ മെത്രാൻ - മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തൻവീട്ടിൽ
ഫൊറോന പള്ളി - കിഴക്കമ്പലം ഫൊറോന പള്ളി

സ്വര്‍ഗീയ മദ്ധ്യസ്ഥന്‍

വിശുദ്ധ യൗസേപ്പിതാവ്
ക്രിസ്തീയ വിശ്വാസ പ്രകാരം യേശുവിന്റെ വളർത്തു പിതാവും കന്യാമറിയത്തിന്റെ ഭർത്താവുമാണ് വിശുദ്ധ യൗസേപ്പിതാവ്.1871-ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ യൗസേപ്പിനെ സാർവത്രികസഭയുടെ തന്നെ മദ്ധ്യസ്ഥനായി പ്രഘോഷിച്ചു.
തൊഴിലാളികളുടെ മദ്ധ്യസ്ഥനായും അദ്ദേഹം വണങ്ങപ്പെടുന്നു. ആശാരിപ്പണിയുടെ ഉപകരണങ്ങളും, പുഷ്പിക്കുന്ന ദണ്ഡും മറ്റും ചേർത്താണ് യൗസേപ്പിനെ ചിത്രീകരിക്കാറ്. യൗസേപ്പിന്റെ തിരുനാളുകൾ മരണദിനമായി കരുതപ്പെടുന്ന മാർച്ച് 19-നും തൊഴിലാളികളുടെ മദ്ധ്യസ്ഥനെന്ന നിലയിൽ മേയ് 1-നും ആഘോഷിക്കപ്പെടുന്നു.

ഇടവക കുടുംബ യൂണിറ്റുകള്‍ സംഘടനകള്‍

യൂണിറ്റുകള്‍ - 14

സി എല്‍ സി
തിരുബാലസഖ്യം
മാതൃസംഘം
വി വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി

പ്രധാന തിരുനാളുകള്‍
വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ - ജനുവരി അവസാനം-ഫെബ്രുവരി ആദ്യം.

വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാള്‍ - മാര്‍ച്ച്‌ ‌ 19

ഉയിര്‍പ്പ് തിരുനാള്‍ - മധ്യവേനല്‍

വിശുദ്ധ യൗസേപ്പിതാവിന്‍റെ ദര്‍ശന തിരുനാള്‍ - ഉയിര്‍പ്പ് തിരുനാളിനു ശേഷം നാലാം ഞായറാഴ്ച

ദുക്റാന തിരുനാള്‍ - ജൂലൈ 3

ജപമാല സമാപനം – ഒക്ടോബര്‍ അവസാന ഞായര്‍.

ഇടവകയിലെ മരിച്ചപോയ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള സെമിത്തേരി കുര്‍ബ്ബാനയും ഒപ്പീസും – നവംബര്‍ അവസാന ദിവസം

ക്രിസ്മസ് - ഡിസംബര്‍ 25



Map of St:Joseph's Church Chunangamvely