Sree Narayana Gurudeva Temple Athikayam-SNDP Br No: 362

Naranammoozhi P.O,Athikayam, Ranni, 689711
Sree Narayana Gurudeva Temple Athikayam-SNDP Br No: 362 Sree Narayana Gurudeva Temple Athikayam-SNDP Br No: 362 is one of the popular Religious Organization located in Naranammoozhi P.O,Athikayam ,Ranni listed under Public places in Ranni , Religious Center in Ranni , Community organization in Ranni ,

Contact Details & Working Hours

More about Sree Narayana Gurudeva Temple Athikayam-SNDP Br No: 362

തിരുവനന്തപുരത്ത് ചെമ്പഴ ന്തിയില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മക നായി 1856ല്‍ ചിങ്ങമാസ ത്തിലെ ചതയംനാളില്‍ നാരായണഗുരു ജനിച്ചു. സംസ്കൃത ജ്ഞാനമുള്ള വരും ആയുര്‍വേദവൈദ്യം വശമുള്ളവരുമായിരുന്നു കുടുംബാംഗങ്ങള്‍ നാണു വെന്നായിരുന്നു അദ്ദേഹ ത്തിനു അച്ഛനമ്മമാര്‍ നല്‍കിയ പേര്. നാലാം വയസ്സില്‍, 1860ല്‍, വിദ്യാരംഭംകുറിച്ച നാണു ചെമ്പഴ ന്തിപിള്ളയില്‍നിന്ന് എഴുത്തും വായനയും അഭ്യസിച്ചു. പത്താം വയ സ്സുവരെ സ്കൂളില്‍ ചേര്‍ന്നു പഠിച്ചശേഷം കായങ്കുളത്ത് കുമ്മണി ള്ളിയില്‍ രാമന്‍ പിള്ളയാശാന്റെയടുത്ത് ചേര്‍ന്നു. സംസ്കൃതം, വേദാ ന്തം, മഹാഭാരതം രാമായണം തുടങ്ങിയവയില്‍ അവഗാഹം നേടിയ ശേഷം 1881ല്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിച്ചു. അതോടെ നാണു ആശാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം 1882ല്‍ വിവാഹം കഴിച്ചുവെങ്കിലും സന്യാസ ജീവിതത്തിനായി വീടുവിട്ടു.

അവധൂതവൃത്തിക്കിടയിലാണ് ചട്ടമ്പിസ്വാമികളെ കാണുവാനിട യായത്. അദ്ദേഹം വഴിയായി തൈക്കാട്ട് അയ്യാവില്‍നിന്ന് യോഗവിദ്യ അഭ്യസിച്ച ഗുരുദേവന്‍ 1884ല്‍ മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയില്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തോളം ഇവിടെ ധ്യാനത്തിലിരുന്നു. കാലിമേയ്ക്കാനെത്തിയ ഇടയബാല നാണ് ആദ്യം അദ്ദേഹത്തെ കാണുന്നത്. പിന്നീട് നിരവധിയാളുകള്‍ ഇവിടേയ്ക്കെത്താന്‍ തുടങ്ങി. ജാതിമതഭേദമന്യേ അദ്ദേഹം എല്ലാവര്‍ക്കും ദര്‍ശനമരുളി.

ശിവരാത്രിദിനത്തിലാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന സ്വാമിയുടെ കൈയില്‍ ഒരു ശിലാഖണ്ഡ മുണ്ടായിരുന്നു. നേരത്തെ സജ്ജമാക്കിയ പീഠത്തില്‍ ആ ശിലാഖണ്ഡം പ്രതിഷ്ഠിച്ചു. ക്ഷേത്രഭിത്തിയില്‍
'ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു. കേരളത്തിലുടനീളം ഏക മത പ്രചരണം നടത്തിയ ഗുരുദേവന്‍ ഒട്ടനവധി ക്ഷേത്രങ്ങള്‍ക്ക് പ്രതിഷ്ഠ നടത്തുകയുണ്ടായി. മഹാകവി കുമാരനാശാന്‍, ഡോക്ടര്‍ പല്പു, സത്യവ്രത സ്വാമികള്‍, ടി. കെ. മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് സഹകരിച്ചവരില്‍ പ്രമുഖരാണ്.

ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം (എസ്.എന്‍.ഡി.പി) രൂപീകരിച്ചതിന് തൊട്ടടുത്ത വര്‍ഷംതന്നെ സ്വാമികള്‍ ശിവഗിരിയില്‍ മഠം സ്ഥാപിക്കുകയും അത് തന്റെ ആസ്ഥാനമാക്കുകയും ചെയ്തു. 1904ല്‍ ഹരിജനങ്ങള്‍ക്കായി നിശാപാഠശാലയും ഇവിടെ ആരംഭിച്ചു. ഏകദേശസം അറുപതോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലും തമിഴി ലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്. കര്‍മ്മനിരതമായിരുന്നു അദ്ദേഹ ത്തിന്റെ ജീവിതം. അധഃകൃതരെന്നും അയിത്തക്കാരെന്നും സമൂഹം മുദ്രകുത്തിയ ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച അദ്ദേഹം ഒട്ടനവധി വിദ്യാലയങ്ങളും (പാഠശാലകള്‍) ക്ഷേത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. 1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ 'സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. 1922ല്‍ രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ വന്നു കണ്ടിരുന്നു. മതമേതാ യാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു. 1920ല്‍ കാരമുക്കു ക്ഷേത്രത്തില്‍ വിഗ്രഹത്തിനുപകരം ദീപം പ്രതിഷ്ഠിച്ചു.

ഇതേവര്‍ഷം തന്നെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവും അദ്ദേഹം നല്‍കി. പ്രധാന ദേവാലയം വിദ്യാലയമാണെന്ന് പ്രഖ്യാപിച്ച് ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു. പിന്നോക്ക സമുദായങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനായും വൈക്കം ക്ഷേത്രത്തിന് സമീപമുള്ള റോഡുകളില്‍നിന്ന് 'തീണ്ടല്‍ പലകകള്‍ എടുത്തു മാറ്റുന്നതിനും നടത്തിയ വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം പൂര്‍ണപിന്തുണ നല്‍കുകയുണ്ടായി. 1925ല്‍ ശിവഗിരി ബ്രഹ്മ വിദ്യാലയത്തിനു തറകല്ലിട്ടു. ഇതേവര്‍ഷം തന്നെ കേരളത്തിലെത്തിയ ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിക്കുകയും പിന്നീട് ഹരിജനോദ്ധാരണം ജീവിതംവ്രതമായി സ്വീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് ഗാന്ധിജി 'ഹരിജന്‍ എന്ന പത്രം തുടങ്ങിയത്. ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രം 'ശിവ ഗിരി ഫ്രീ ഇന്‍ഡസ്ട്രിയല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നു.

ഇതേവര്‍ഷം തന്നെ ഗുരു തന്റെ വില്‍പത്രം എഴുതുകയും അവസാന പ്രതിഷ്ഠ കളവുകോടത്ത് നടത്തുകയും ചെയ്തു. ധര്‍മ്മസംഘം രജിസ്റ്റര്‍ ചെയ്യുന്നതും ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയതും 1928ലായിരുന്നു. ബോധാനന്ദ സ്വാമികളെ നേരത്തെ തന്നെ തന്റെ പിന്‍ഗാമിയാക്കിയിരുന്നു. ശ്രീനാരായണഗുരു 1928 സെപ്റ്റംബര്‍ 20 (കന്നി 5)ന് വൈകുന്നേരം സമാധിയായി.

Map of Sree Narayana Gurudeva Temple Athikayam-SNDP Br No: 362