SKSSF Padappengad Shakha

Padappengad, Kannur, Taliparamba
SKSSF Padappengad Shakha SKSSF Padappengad Shakha is one of the popular Statue & Fountain located in Padappengad ,Kannur listed under Attractions/things to do in Kannur ,

Contact Details & Working Hours

More about SKSSF Padappengad Shakha

പതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍ വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌.
കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുസ്‍ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാരമായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്‍ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്‍ച്ച.

ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില്‍ തന്നെയാണ് കേരളീയ മുസ്‍ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്.

സമസ്തയുടെ സന്ദേശം സമൂഹത്തിന്‍റെ വിവിധ ഘടകങ്ങളില്‍ എത്തിക്കുന്നതിന് കീഴ്ഘടകങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ ഏറ്റവും പ്രവര്‍ത്തനനിരതവും സമസ്തയുടെ ഊന്ന്‍വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.

മത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഭൗതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില്‍ പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ പുനഃസൃഷ്ടിയാണ് എസ്.കെ.എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്‍റെ മുഖമുദ്ര. മുസ്‍ലിം സമൂഹത്തിന്‍റെ പൊതു പ്രശ്നങ്ങള്‍ , നവീന വാദങ്ങളുടെ പൊള്ളത്തരം, അധാര്‍മ്മികത, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ദുരന്തഫലം തുടങ്ങി നിരവധി വിഷയങ്ങള്‍ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ് നടത്തിയിട്ടുള്ള കാന്പയിനുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്
വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌ നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക വിപ്ലവം സിന്ദാബാദ്‌' എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം കൈമാറി.
ധാര്‍മികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്‌ഞ്ച കൂടി അതിന്റെ മര്‍മ്മമാണ്‌.
അക്രമവും അനീതിയും തീവ്രവാതവും വിളയാടുന്ന ഈ സമയത്ത് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിത്ത്‌ പാകാന്...
വരൂ SKSSFലേക്ക്....
നമുക്ക് ഒന്നാകാം....ഒന്നിച്ചു പ്രവര്‍ത്തിക്കാം

Map of SKSSF Padappengad Shakha