Puthupally Kesavan

Puthupally, 686021, Kottayam,
Puthupally Kesavan Puthupally Kesavan is one of the popular Public Figure located in Puthupally, 686021 ,Kottayam listed under Public Figure in Kottayam ,

Contact Details & Working Hours

More about Puthupally Kesavan

പുതുപ്പള്ളി കേശവൻ

ഉടൽ നീളവും ഉയരവും ശരീരഭാരവും എല്ലാം കൂടി നോക്കിയാൽ പുതുപ്പള്ളി കേശവനെ തോൽപ്പിക്കാൻ അധികം ആനകൾ ഉണ്ടാവില്ല. ആനകൾക്കിടയിലെ ഭീമസേനനായി ഇവൻ അറിയപ്പെടുന്നത്. കേരളത്തിലെത്തുമ്പോൾ സാധാരണ ഒരു ആന മാത്രമായിരുന്നു പുതുപ്പള്ളി കേശവൻ. ഇവന്റെ സ്വഭാവത്തിലെ പ്രത്യേകത തന്നെയാണ് ഈ രാജപദവിയിലേക്ക് ഉയർത്തിയത്.

തീറ്റയാണിവന്റെ മുഖ്യ വിനോദം, അതു ശരീരത്തിൽ പിടിച്ചു തുടങ്ങിയപ്പോൾ ഇവൻ ഭീകരനായി. ആന എന്നതിന്റെ ആകാരവും സൗന്ദര്യവും ചേർന്ന രൂപമായി ഇവന്റേത്. കേശവനെക്കൊണ്ട് പൂരപ്പറമ്പുകളിൽ വലിയ ശല്യമൊന്നും ഉണ്ടാകാറില്ല. എന്തെങ്കിലും മുന്നിൽ കിട്ടിയാൽ അതു കഴിച്ച് സമയം പോക്കും. പക്ഷേ, തനിക്കിട്ട തീറ്റ മറ്റേതെങ്കിലും ആന തട്ടിയെടുക്കുന്നത് ഇവൻ സഹിക്കില്ല. പട്ടയോ മറ്റോ മോഷ്ടാവിനെതിരെ വീശിയെറിഞ്ഞ് പ്രതികരിച്ചെന്നും വരാം. ഭക്ഷണത്തിന്റെ കാര്യം കഴിഞ്ഞാൽ കേശവനു കൂടുതൽ ഇഷ്ടം ഒന്നാം പാപ്പാനായി മല്ലപ്പള്ളി കുന്നന്താനം സ്വദേശി മനോജിനോടാണ്. ഇവർ തമ്മിലുള്ള രസതന്ത്രം ആന-പാപ്പാൻ ബന്ധങ്ങളിലെ സവിശേഷ അധ്യായമാണ്.

ജന്മം കൊണ്ട് ആസ്സാമിയാണ് പുതുപ്പള്ളി കേശവൻ. 2002-ലാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിനു ചെറുതും വലുതുമായ ഒരുപാട് ആനകളെ സമ്മാനിച്ച പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗ്ഗീസ് അച്ചായനാണ് ഇവനെ കേരളത്തിൽ എത്തിച്ചത്. കേരളത്തിൽ എത്തിയ സമയത്ത് ഇപ്പോഴുള്ള സവിശേഷ വണ്ണമോ ഉയരമോ ഇല്ലാത്ത ഒരു സാധാരണക്കാരൻ. കേരളത്തിലെ കാലാവസ്ഥയും സുഭീക്ഷമായ ഭക്ഷണവും സ്നേഹ പരിചരണങ്ങളും ഒക്കെയാണിവനെ വളർത്തിയത്.

ആനപ്രേമികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇവന്റെ വളർച്ച. ഇന്നിപ്പോൾ ഏറ്റവും ശരീര ഭാരമുളള ആനകളിൽ മുൻ നിരയിൽ നിൽക്കുന്നു കേശവൻ. ലക്ഷണതികവിന്റെ കാര്യത്തിലും ഇവൻ പിന്നിലല്ല 2012-ലെ അളവനുസരിച്ച് 309 സെന്റീമീറ്റർ ഉയരമുണ്ട് പ്രായം 38 വയസ്സ്18-നിങ്ങൾ, വണ്ണമുളള നടയും അമരവും. നീരുകാലത്തു പുലർത്തുന്ന ശാന്തതയുമൊക്കെ തുടങ്ങി നീണ്ടു പോകുന്നു ഇവന്റെ പ്രത്യേകതകൾ. പൂരങ്ങളുടെയെല്ലാം പ്രിയ താരമാണിവൻ. തൃശൂർ പൂരത്തിന് വിവിധ വർഷങ്ങളിൽ ഇവൻ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപുഴ - പെരുവനം പൂരങ്ങൾക്കും എത്താറുണ്ട്. മത്സരപ്പൂരങ്ങൾക്കും കേശവൻ ഒഴിച്ചുക്കൂടാനാവാത്ത സാന്നിദ്ധ്യമാണ്.

© Manu Puthupally

© ചങ്ങലകിലുക്കം

Map of Puthupally Kesavan