Online Mammootty Fans

5 star(s) from 10 votes
Calicut, Kozhikode (Calicut), 673908
Online Mammootty Fans Online Mammootty Fans is one of the popular Actor located in Calicut ,Kozhikode (Calicut) listed under Actor in Kozhikode (Calicut) ,

Contact Details & Working Hours

More about Online Mammootty Fans

എന്തു കൊണ്ട് ഞാന് ഒരു മമ്മൂട്ടി ആരാധകന് ആയി?
ഒരുപക്ഷെ ഒരുപാടു മലയാളികളുടെ മനസ്സില് ഉള്ള ചോദ്യം ആയിരിക്കാം ഇത്....പലരോടും നിങ്ങള് ഈ ചോദ്യം ചോദിച്ചിട്ടും ഉണ്ടാകാം...പക്ഷ തികച്ചും സാധാരണമായ..വിശ് വസനീയമായ ഒരുഉത്തരം നിങ്ങള്ക്ക് ഇതുവരെ കിട്ടിയിടുണ്ടവില്ല എന്നത്തീര്ച്ച.... അതിനു ഒരുപാടു കാരണങ്ങള് ഉണ്ട്..തികച്ചും അസാധാരണമായ ഒരുവ്യക്തിയെ സാധാരണക്കാരനായി വിശേഷിപ്പിക്കാനായി പറ്റുമോ?ഇത് കേള്ക്കുമ്പോള്‍ നിങ്ങള് കരുതും..ശെടാ മമ്മൂട്ടി ഒരു അസാധാരണ മനുഷ്യന് ആണോ എന്ന്..?... അല്ല..ഒരിക്കലും അല്ല...മമ്മൂട്ടി ചെയ്തിട്ടുള്ള കഥാപാത്രങ്ങള് ആണ് ശരിക്കും അസാധാരണം!
സാധാരണക്കാരനയുള്ള കഥാപാത്രങ്ങള് മനോഹരമായി അവതരിപ്പിക്കുന് ഒരുപാടു നടന്മാര് മലയാളത്തിനു സ്വന്തമായുണ്ട്. ..എന്നാല് അസാധാരണമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രം അനശ്വരമാക്കാന് മമ്മൂട്ടിക്കെ സാധിക്കൂ... വടക്കന് വീരഗാഥയിലെ ചന്തുവും..അമരത് തിലെ അച്ചുവും..തനിയാവര്ത്തനത്തിലെ ബാലന് മാഷും എല്ലാം അതിനു ചില ഉദാഹരണങ്ങള് മാത്രം..
കഥാപാത്രങ്ങലേക്ക് ഇറങ്ങി ചെല്ലുമ്പോള് ശരീരത്തിലും ശാരീരത്തിലും (body language & Voice modulation) ഉണ്ടാകുന്ന വ്യത്യാനങ്ങള് മമ്മൂട്ടിയില് അല്ലാതെ മറ്റൊരു നടനിലും ഞാന് കണ്ടിട്ടില്ല..സാധാരണക്കാരില് സാധാരണക്കാരനായ ഒരു അരയനായി മമ്മൂട്ടി വന്നപ്പോള്..അതു മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില് ഒന്നായി മാറിയത്, ആ നടന്റെ അസാധാരണമായ അഭിനയ ശൈലി കൊണ്ടാണെന്ന കാര്യം വിമര്ശകര് പോലും അംഗീകരിക്കുനതാന്നു.
മമ്മൂട്ടിയുടെ ഒരു സംഭാഷണ ശകലം കേട്ടാല്..ഒരു ചെറിയ ഫോട്ടോ കണ്ടാല്..അതു ഏതു സിനിമയിലെ ആണെന്നു ഒരു ശരാശരി മലയാളിക്ക് പറയാനാകും...ഓരോ കഥാപാത്രങ്ങളും അതിന്റെതായ തലങ്ങളില് മമ്മൂട്ടി വ്യത്യസ്തമാക്കു ന്നത് കൊണ്ട് മാത്രമാണ് നമുക്ക് അതു പറയാന് സാധിക്കുന്നതു.
മലയാള ഭാഷ ഒന്നേയുള്ളൂ..പകഷെ അതു മമ്മൂട്ടി കൈകാര്യം ചെയ്തപ്പോള് അതിലെ വ്യത്യസ്ഥതകള് മലയാളി തിരിച്ചറിഞ്ഞു.. തിരുവനന്തപുരം ഭാഷ പറഞ്ഞ മാണിക്യം..കോട്ട യം ഭാഷ പറഞ്ഞ കുഞ്ഞച്ചന്..തൃശ ൂര് ഭാഷ പറഞ്ഞ പ്രാഞ്ചിയേട്ടന് ‍..അരയന്റെ ഭാഷപറഞ്ഞ അച്ചു..വടക്കന് മലബാറിന്റെ ചന്തു..പുതു തലമുറയുടെ ബിഗ്ബി..അങ്ങനെ മമ്മൂട്ടി അനശ്വരമാക്കിയഅനവധി ഭാഷാ ശൈലികള്..
വാ തോരാതെ ഡയലോഗുകള് വാരിയെറിഞ്ഞും.. നിലവാരം ഇല്ലാത്ത ഹീറോയിസം കാണിച്ചും അല്ല മമ്മൂട്ടി 'പൌരുഷം' നിറഞ്ഞ കഥാപാത്രങ്ങള് ചെയ്തിട്ടുള്ളത് ... ധ്രുവത്തിലെ നരസിംഹ മന്നാടിയരോട് കിട പിടിക്കുന്ന ഒരു പൌരുഷം ഉള്ള കഥാപാത്രം മറ്റൊരു നടനും അവതരിപ്പിച്ചു ഞാന്കണ്ടിട്ടില്ല..

കാലം മാറുന്നു..ചിന്താഗതികള്മാറുന്നു..പുതിയ കലാകാരന്മാര് വരുന്നു...പുതിയ കലാ സൃഷ്ടികള് വരുന്നു..നല്ലതു തന്നെ..ഒരുമാറ്റം അനിവാര്യം ആണു...പക്ഷെ പുതു തലമുറയോടു ഒരു അപേക്ഷഉണ്ട്..എത്ര നല്ല കലാകാരനായാലും.. .എത്രനല്ലസൃഷ്ടി ആയാലും....'മമ്മൂട്ടിയുമായി താരതമ്യം ചെയ്യരുത്'...പാതി വഴിയില് ശ്രമം ഉപേക്ഷിച്ചു കീഴടങ്ങേണ്ടി വരും..അതു തീര്ച്ച... കാരണം... അത്ര ശക്തമാണു 'മമ്മൂട്ടി കഥാപാത്രങ്ങള്' അതു കാലത്തിനു മായിക്കാന് ആവില്ല..അതു പതിഞ്ഞത് മലയാളിയുടെ ഹൃദയങ്ങളില് ആണു....!!!!

പ്രിയപ്പെട്ട മമ്മൂക്ക , താങ്കളില് നിന്നും ഇനിയും ഇതിഹാസങ്ങള്‍ പിറക്കാനിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ' കാലം ' മുന്പില്കൊണ്ട് നിര്ത്തും , ആ മഹാ സാഗരത്തിന്റെ അനന്തമായ ആഴങ്ങളിലേക്ക് സഞ്ചരിക്കുവാന് കെല്പ്പുള്ള പ്രതിഭകളെ ......താങ്കളിലെ നിത്യ ദാഹിയായ കലാകാരനെ തൃപ്തിപ്പെടുത്തുവാന് കഴിവുള്ള കഥാപാത്രങ്ങളെ .......കാത്തിരിക്കുന്നു കാലത്തിനൊപ്പം ഞങ്ങളും

Map of Online Mammootty Fans