Mannady Devi Temple

Adoor, 691530
Mannady Devi Temple Mannady Devi Temple is one of the popular Hindu Temple located in ,Adoor listed under Hindu Temple in Adoor , Church/religious organization in Adoor ,

Contact Details & Working Hours

More about Mannady Devi Temple

മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.

സംഭവം അറിഞ്ഞെത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂവായ ദേവിബിംബമാണെന്നു ഇതിന് നിവേദ്യം കൊടുക്കണമെന്നും നിവേദ്യത്തിന് ആവശ്യമായ മലരും പഴവും കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സമയം ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി എത്തുകയും ഇത് സ്വയംഭൂവായ ഭദ്രകാളി ബിംബമാണെന്നു പറയുകയും ചെയ്തു. ഇയാൾ തുള്ളി ഉറഞ്ഞു പറയുന്ന കാര്യങ്ങൾ ഫലിക്കുകയും അത്ഭുതപരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ആൾക്കാർക്ക് ഇയാളിലുള്ള ഭയ, ഭക്തി, വിശ്വാസവും വർധിച്ചു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം അത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ്

ഈ സമയം ഇളയടത്ത് രാജാവും പീകത്ത് പോറ്റിയും കരക്കാരും ചേർന്ന് ശ്രീകോവിൽ നടപ്പന്തൽ പാട്ടമ്പലം പൂപ്പടക്കൊട്ടിൽ എന്നിവ നിർമിച്ചു. വർഷാവർഷം കുംഭമാസം ക്ഷേത്രോത്സവം ഉച്ചബലി എന്ന പേരിൽ ആഘോഷിച്ചുപോന്നു.

Map of Mannady Devi Temple