Live on Attingal

Attingal, Trivandrum, 695101
Live on Attingal Live on Attingal is one of the popular Statue & Fountain located in Attingal ,Trivandrum listed under Attractions/things to do in Trivandrum ,

Contact Details & Working Hours

More about Live on Attingal

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലാണ് ആറ്റിങ്ങല്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങല്‍ ‍, അവനവഞ്ചേരി, ആലംകോട്, കിഴുവിലം, ഇടയ്ക്കോട്, മണമ്പൂര്‍ ‍, കീഴാറ്റിങ്ങല്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറ്റിങ്ങല്‍ നഗരസഭയ്ക്ക് 14.18 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കേരളത്തില്‍ സംസ്ഥാനരൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ നിലവിലുണ്ടായിരുന്ന ചുരുക്കം ചില മുനിസിപ്പാലിറ്റികളിലൊന്നാണ് 1922-ല്‍ സ്ഥാപിതമായ ആറ്റിങ്ങല്‍ നഗരസഭ. രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങല്‍ ‍. ദീര്‍ഘനാള്‍ സ്ത്രീകള്‍ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും അടങ്ങിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങല്‍ നാട്ടുരാജ്യം. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിന്‍കരദേശം” എന്ന് പണ്ടുകാലം മുതല്‍ ആറ്റിങ്ങല്‍ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടന്‍ കുന്നുകള്‍ ‍, ചെരിവുകള്‍ ‍, ചതുപ്പുകള്‍ ‍, നദീതീരങ്ങള്‍ ‍, വയലുകള്‍ , സമതലങ്ങള്‍ ‍, ചെറുകുന്നുകള്‍ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. വെട്ടുകല്ല്, കളിമണ്‍ കലര്‍ന്ന പശിമരാശി മണ്ണ്, മണല്‍ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ ‍. കൊല്ലവര്‍ഷം 1097-ല്‍ (1922) റഗുലേഷന്‍ നിലവില്‍ വരുന്നതുവരെ ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി (റ്റി.ഐ.സി) എന്ന പേരിലാണ് നഗരസഭകള്‍ അറിയപ്പെട്ടിരുന്നത്. 1914-ല്‍ സ്ഥാപിതമായ ആറ്റിങ്ങല്‍ നഗരപരിഷ്കരണ കമ്മിറ്റി 1922-ല്‍ മുന്‍സിപ്പാലിറ്റിയായി മാറി. 1953-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ കൌണ്‍സില്‍ നിലവില്‍ വന്നു. പ്രായപൂര്‍ത്തി വോട്ടവകാശം ലഭിക്കുന്നതിനു മുമ്പ് നാട്ടുപ്രമാണികള്‍ക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ കൌണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ ആര്‍ പ്രകാശ് ആയിരുന്നു.

പൊതുവിവരങ്ങള്‍
ജില്ല : തിരുവനന്തപുരം
വിസ്തീര്‍ണ്ണം : 14.18 ച.കി.മി
കോഡ് : M010200
വാര്‍ഡുകളുടെ എണ്ണം : 31
ജനസംഖ്യ : 35648
പുരുഷന്മാര്‍‍ : 16684
സ്ത്രീകള്‍‍ : 18964
ജനസാന്ദ്രത : 2301
സ്ത്രീ : പുരുഷ അനുപാതം : 1093
മൊത്തം സാക്ഷരത : 93.23
സാക്ഷരത (പുരുഷന്മാര്‍ ) : 96.16
സാക്ഷരത (സ്ത്രീകള്‍ ) : 90.63
Source : Census data 2001

Map of Live on Attingal