Karulai കരുളായി

Karulai, Nilambur, 679330
Karulai കരുളായി Karulai കരുളായി is one of the popular Local Service located in Karulai ,Nilambur listed under Public places in Nilambur , Public Places & Attractions in Nilambur , Tourist Attraction in Nilambur ,

Contact Details & Working Hours

More about Karulai കരുളായി

കരുളായി ......! പ്യകൃതിയുടെ വരദാനം,ഹരിതശോഭനസുന്ദര ഗ്രാമം,കളകളാരവം മുഴക്കി കമിഞ്ഞൊഴുകുന്ന കരിമ്പുഴയുടെ നിറസാനിദ്ധ്യമായ കൊച്ചു ഗ്രാമം..മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ളോക്കിലാണ് കരുളായ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കരുളായ്, അമരമ്പലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കരുളായ് ഗ്രാമപഞ്ചായത്തിനു 131.31 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വഴിക്കടവ് പഞ്ചായത്തും തമിഴ്നാടും, കിഴക്കുഭാഗത്ത് തമിഴ്നാടും, തെക്കുഭാഗത്ത് അമരമ്പലം പഞ്ചായത്തും, തമിഴ്നാടും, പടിഞ്ഞാറുഭാഗത്ത് അമരമ്പലം, മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളുമാണ്. 1962-ല്‍ രൂപം കൊണ്ട അമരമ്പലം പഞ്ചായത്തിന്റെ വടക്കുഭാഗമാണ് ഇന്ന് കരുളായ് പഞ്ചായത്ത് എന്നറിയപ്പെടുന്ന ഭൂപ്രദേശം. ഇന്നത്തെ മുത്തേടം പഞ്ചായത്തിലെ പാലാങ്കര പ്രദേശവും അക്കാലത്ത് ഈ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പൂര്‍വ്വകാലത്ത് ഈ ഭൂപ്രദേശം മുഴുവന്‍ നിലമ്പൂര്‍, അമരമ്പലം എന്നീ കോവിലകങ്ങളുടെയും ചെമ്മന്തിട്ട ദേവസ്വത്തിന്റെയും കൈവശത്തിലായിരുന്നു. മാവൂരടുത്തുള്ള പെരുവയല്‍ ആസ്ഥാനമായുണ്ടായിരുന്ന നാടുവാഴി കുടുംബമായിരുന്നു അള്ളിയില്‍ ഇടം. ഇവിടുത്തെ കാരണവന്‍മാര്‍ അങ്ങുന്നമാര്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇക്കൂട്ടരാണ് ചെമ്മന്തിട്ട ഭഗവതീക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. സാങ്കല്‍പികമായി ഭഗവതിയെ കുടിയിരുത്തിയ ഈ സ്ഥലത്തിന്റെ പേര് ചെമ്മന്തട്ടകം എന്നായിരുന്നു. തട്ടകം എന്നാല്‍ സ്ഥലം എന്നാണര്‍ത്ഥം. വന്യജിവി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇവിടുത്തെ നിത്യ ഹരിതവനം വലിയ പങ്കു വഹിക്കുന്നുണ്ട്. ഈ വനത്തിനുള്ളില്‍ അതിപുരാതനകാലത്ത് സംസ്കാര സമ്പന്നമായ ഒരു ജനാധിവാസം നിലനിന്നിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. പാണ്ടന്‍കുളം, പോത്തക്കുളം, കല്ലേംകുളം എന്നീ പേരുകളിലറിയപ്പെടുന്ന പുരാതന കുളങ്ങളും നിരവധി അമ്പലങ്ങളും കിണറുകളും അവയുടെ പടവുകളുമെല്ലാം വനത്തിനുള്ളില്‍ അങ്ങിങ്ങായി ആരേയും ആകര്‍ഷിക്കുന്ന നിലയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ചുരുക്കം ചില ഇനങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ വന്യജീവികളേയും ഈ വനത്തില്‍ കാണാം. ലോകപ്രശസ്ത പക്ഷിനിരീക്ഷകനായ ഡോക്ടര്‍ സലിംഅലി പല തവണ ഈ വനം സന്ദര്‍ശിക്കുകയും പക്ഷിനിരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ആനയെ പിടിച്ചു മെരുക്കി പരിശീലനം നല്‍കിയിരുന്ന നെടുങ്കയത്തെ ആനപ്പന്തികള്‍ ഇന്നും ടൂറിസ്റ്റുകളെ ആകര്‍ഷിച്ചുവരുന്നു. നെടുങ്കയം അതിമനോഹരമായ ഒരു പ്രദേശമാണ്. ഒരുവശത്തുകൂടെ ചെറുപുഴയും മറുവശത്തുകൂടെ കരിമ്പുഴയും ഒഴുകുന്ന ഈ പ്രദേശത്തേക്ക് കടക്കാന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ 1931-ലും 1933-ലുമായി നിര്‍മ്മിച്ച ഇരുമ്പുപാലങ്ങള്‍ ഒരു ശക്തിക്ഷയവും സംഭവിക്കാതെ ഇന്നും ഭദ്രമായി നിലനില്‍ക്കുന്നു. ജില്ല :മലപ്പുറം ബ്ളോക്ക് :നിലമ്പൂര്‍ വിസ്തീര്‍ണ്ണം:131.31ച.കി.മീ. വാര്‍ഡുകളുടെ എണ്ണം:15

Map of Karulai കരുളായി