Kaiparambu - കൈപ്പറമ്പ്

Kaiparambu -കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ), Thrissur, 680546
Kaiparambu - കൈപ്പറമ്പ് Kaiparambu - കൈപ്പറമ്പ് is one of the popular City located in Kaiparambu -കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ) ,Thrissur listed under Public places in Thrissur , Public Places & Attractions in Thrissur ,

Contact Details & Working Hours

More about Kaiparambu - കൈപ്പറമ്പ്

സ്വദേശത്തും വിദേശത്തുമുള്ള കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്കായി പരസ്പരം കൈ കോര്‍ത്ത്‌ വെക്കുവാന്‍ ഇതാ ഒരു FACEBOOK പേജ്.

കൈപ്പറമ്പ്

തൃശ്ശൂര്‍ജില്ലയിലെ തൃശൂര്‍ താലൂക്കില്‍,പുഴയ്ക്കല്‍ ബ്ളോക്കിലാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കൈപറമ്പ്,അഞ്ഞൂര്‍,പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന് 20.48 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 18 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് അവണൂര്‍, വേലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തോളൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടാട്ട് പഞ്ചായത്തും, വടക്കുഭാഗത്ത് ചൂണ്ടല്‍ പഞ്ചായത്തുമാണ്. തൃശൂര്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ പടിഞ്ഞാറുമാറി മൂണ്ടൂര്‍ ആസ്ഥാനമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു. നാഗരികതയുടെ സ്വാധീനം പ്രകടമാണെങ്കിലും ഗ്രാമത്തനിമ നിലനിര്‍ത്തി പോരുന്ന കൈപ്പറമ്പ്, ലോകവിപണിയില്‍ മിന്നത്തിളങ്ങുന്ന വൈരക്കല്‍ സംസ്ക്കരണമേഖലയില്‍ കേരളത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. നഗരത്തിലെ സമ്പന്നരും ഇടത്തരക്കാരും ഈ പ്രദേശത്തേക്ക് സ്ഥിരതാമസമാക്കാന്‍ ആകൃഷ്ടരായതോടെ കൈപറമ്പ് തൃശൂരിന്റെ ഒരു ഉപഗ്രഹപട്ടണമായി മാറി. ത്രിതലപഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നതിനെ തുടര്‍ന്ന് 1995 നവംബര്‍ മാസം 5-ാം തീയതി മുണ്ടൂര്‍ വടക്കുമുറി ചെറുകുറുമ്പക്കാവ് ക്ഷേത്ര മൈതാനിയില്‍ ചേര്‍ന്ന ഗ്രാമസഭ സംസ്ഥാനത്തെ പ്രഥമ ഗ്രാമസഭയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ജനസാന്ദ്രത ഏറിവരുന്ന പ്രദേശമാണെങ്കില്‍ പോലും ഈ പഞ്ചായത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മുണ്ടൂര്‍ വടക്കുമുറി ഭാഗത്ത് അയ്യംകുന്ന് മയിലുകളുടെ ആവാസകേന്ദ്രമാണ്. വൃക്ഷലതാദികളും, ഔഷധസസ്യങ്ങളും, മയില്‍, മുയല്‍ തുടങ്ങിയ ജൈവവൈവിധ്യവുമുള്ള ഈ പ്രദേശം പ്രകൃതിരമണീയമാണ്. പണ്ട് അഞ്ഞൂറ്റവര്‍ എന്നറിയപ്പെട്ടിരുന്ന നായര്‍സംഘമാണ് ഗ്രാമസഭയുടെ ഭരണം നടത്തിയിരുന്നത്. ആ പേരില്‍ നിന്നാണ് അഞ്ഞൂര്‍ എന്ന സ്ഥലനാമമുണ്ടായത്. കാളവണ്ടി കൈകൊണ്ട് തള്ളിക്കയറ്റികൊണ്ടുപോകേണ്ട ഉയര്‍ന്ന പറമ്പിനെ കൈപ്പറമ്പ് എന്നു വിളിച്ചു. കാളവണ്ടി തള്ളാന്‍ വേണ്ടി കൈപ്പറമ്പി എന്ന പേരിലുള്ള പ്രത്യേകവിഭാഗത്തെ നിയമിച്ചിരുന്നു.

Map of Kaiparambu - കൈപ്പറമ്പ്