G.V.H.S.S Payyoli

Payyoli, Kozhikode (Calicut), 673529
G.V.H.S.S Payyoli G.V.H.S.S Payyoli is one of the popular College & University located in Payyoli ,Kozhikode (Calicut) listed under School in Kozhikode (Calicut) , High School in Kozhikode (Calicut) , Junior High School in Kozhikode (Calicut) , College & University in Kozhikode (Calicut) ,

Contact Details & Working Hours

More about G.V.H.S.S Payyoli

:::School Code:::
HS - 16055
HSS - 10023
VHSE - 11019

::ചരിത്രം::
ഒരു ദേശത്തേയും ജനതയേയും അറിവിന്റെപ്രകാശവീഥിയിലേക്കാനയിച്ച പയ്യോളി ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍. ആഹ്ലാദവും അഭിമാനവും തുടിച്ചുനില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ പിന്നിട്ട ഇന്നലകളിലൂടെ ഇത്തിരിനേരം ......

1957 ജൂണിലാണ് പയ്യോളി ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതുവരെ പയ്യോളിയിലുള്ളവര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം., കൊയിലാണ്ടി ബോര്‍ഡ്‌ സ്കൂള്‍, എലത്തൂര്‍ സി.എം.സി.സ്കൂള്‍ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് കെ.അമ്പാടി നമ്പിയാര്‍ (പ്രസിഡന്റ്‌), കെ.ഗോപാലക്കുറുപ്പ് (വൈസ് പ്രസിഡന്റ്‌), വി.വി. സുബ്രഹ്മണ്യഅയ്യര്‍ (സെക്രട്ടറി), പി കുഞ്ഞബ്ദുല്ല (ജോയിന്റ് സെക്രട്ടറി), എന്‍.പി.കൃഷ്ണമൂര്‍ത്തി (ട്രഷറര്‍), കെ.കുഞ്ഞനന്ദന്‍ നായര്‍ (മെമ്പര്‍), ആയി തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമായി പയ്യോളി ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു .
1959ല്‍ സൊസൈറ്റി 5 ഏക്കാര്‍ ഭൂമി പള്ളിക്കരയിലെ തോണ്ടിപ്പുനത്തില്‍ തറവാട്ടില്‍ നിന്ന് വിലയ്ക്കു വാങ്ങി. 1960 ല്‍ ഗവ: അക്വയര്‍ ചെയ്ത 5.49 ഏക്കറും ഉള്‍പ്പെടെ ഇപ്പോള്‍ ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ് രജിസ്ടാര്‍ ഓഫീസ്). 1957 ജൂണില്‍ സ്കൂള്‍ പ്രവര്ത്തനക്ഷമമാകുമ്പോള്‍ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിരുന്നു. ശ്രീ. കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍, പ്രവേശന നമ്പര്‍ 1 പയ്യോളി കെ.അമ്പാടിയുടെ മകള്‍ കെ.കമലാക്ഷി.
സ്കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ്‌ ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ കുമാര മേനോനായിരുന്നു. പിന്നീടു സര്‍വ്വശ്രീ പി.പരമേശ്വരന്‍ നമ്പ്യാര്‍, യു.എം.ആനി, എം.ജാനകി അമ്മ, സി.ഒ.ബാപ്പന്‍ കേയി, സി.വി.കാര്‍ത്യായനി, എ.പി.ഫിലിപ്പോസ്,കെ.ഗന്ഗാധരനുണ്ണി, പി.വി.മാധവന്‍ നമ്പ്യാര്, കെ.ഭരതന്‍, ഏലിയാമ്മജോസഫ്, എന്‍.എം. നീലകണ്ടന്‍ നായര്‍, ത്രിവിക്രമവാര്യര്‍, ജെ.ശിശുപാലന്‍, ടി.ഒ.ജോസഫ്, ശിവശങ്കരന്‍ നായര്‍, പി.ഗന്ഗാധരനുണ്ണി, പി.എന്‍.ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആര്‍.ഇന്ദിര, ഭാസ്കരന്‍ നായര്‍, കെ.പാര്‍വ്വതി, ടി.ലീല, ടി.പി.കൃഷ്ണന്‍ നായര്‍, കെ.എന്‍.വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത്, എന്നിവര്‍ പ്രധാന അധ്യാപകരായി.
സര്‍വ്വശ്രീ. പ്രഭാകരന്‍ തമ്പി, പ്രശസ്ത കവി വി.ടി.കുമാരന്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, പി.കെ.രാഘവന്‍, പബ്ലിക്‌ സര്‍വീസ് അംഗമായിരുന്ന പ്രൊഫസര്‍ കെ.പി.വാസു, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പി.ബാലന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി കൊടക്കാട് ശ്രീധരന്‍, കഥാകൃത്ത്‌ മണിയൂര്‍.ഇ.ബാലന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കൂട്ടികൃഷ്ണന്‍ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു.
പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റ് ഡോ: വി.കെ.വിജയന്‍, കാര്‍ട്ടൂണിസ്റ്റായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് എന്നിവരും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത് വി.ആര്‍.സുധീഷ്, നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി, കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി.ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കാവുന്നതായിട്ടുണ്ട്.
കെ.ഭരതന്‍ പ്രധാന അധ്യാപകനായിരുന്നപ്പോഴാണ് സ്കൂള്‍ മൈതാനത്തിനു ചുറ്റുമതില്‍ നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിവെള്ള പദ്ധതി നടപ്പിലാക്കിയതും അദ്ദേഹമാണ്. നല്ലൊരു കര്‍ഷകന്‍ കൂടിയായിരുന്ന ഹെഡ്മാസ്റ്റര്‍ ടി.ഒ .ജോസഫ്‌, ഗ്രൌണ്ടിന്റെ കിഴക്ക് ഭാഗത്ത് തെങ്ങുകൃഷി നടത്താന്‍ നേതൃത്വം കൊടുത്തു. ഇന്ന് കാണുന്ന വിശാലമായ തെങ്ങിന്‍തോട്ടം ആ പ്രോജക്ടിന്റെ ഫലമാണ്. ഹെഡ്മാസ്റ്റര്‍ ത്രിവിക്രമവാര്യര്‍ ജനപന്കാളിത്തത്തോടെ നല്ലൊരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു. ശ്രീ.വി.കെ.മൊയ്തു ഹാജി സ്കൂള്‍ ഓഡിറ്റോറിയനിര്‍മ്മാണ സമിതിയുടെ കണ്‍വിനറായിരുന്നു. മേലടി ബ്ലോക്കിന്റെ സഹായത്തോടെയും ജനപങ്കാളിത്തത്തോടെയുമാണ് ഓഡിറ്റോറിയനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പി.എന്‍. ജാനകി ഹീട്മിസ്ട്രസ് ആയിരുന്നപ്പോഴാണ്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോ.ഓപ്പറേറ്റിവ് സ്റ്റോര്‍ ഇവിടെയുണ്ട്. സ്റ്റോറിന്റെ നിയന്ത്രണത്തില്‍ ഒരു കാന്റീന്‍ നടത്തി വരുന്നു...ഭാരത്‌ സ്കൌട്ട് ആന്‍റ് ഗൈഡസിന്റെ ഡിസ്ട്രിക്ട് ഹെഡ്കോര്ട്ടേസ് പയ്യോളി ഹൈസ്കൂള്‍ കാമ്പസിലാണ്‍..

Map of G.V.H.S.S Payyoli