GHSS Thariode

Kavumannam , Thariode, Kalpetta, 673121
GHSS Thariode GHSS Thariode is one of the popular High School located in Kavumannam , Thariode ,Kalpetta listed under Education in Kalpetta , High School in Kalpetta ,

Contact Details & Working Hours

More about GHSS Thariode

വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തില്‍ കാവുമന്ദം ടൗണിന് സമീപമാണ് തരിയോട് ഗവണ്‍മെന്‍റ് ഹയര്സെക്കണ്ടറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കര്‍ഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിന്‍റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാര്‍ ജില്ല ഹയര്‍ എലിമെന്‍ററി സ്ക്കൂളായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ തരിയോട് ജി.എല്‍,പി,സിക്കൂള്‍ സ്ഥിതി ചെയ്യുന്ന കണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോന്‍ എന്നയാളുടെ വാടകകെട്ടിടത്തിലാണ് 1957-ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതല്‍ +2 വരെ ഏകദേശം 1200-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുന്‍നിരയിലുള്ള സ്ക്കൂളുകളില്‍ ഒന്നാണ്. 2007 - ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ വാര്‍ത്തെടുത്തിട്ടുണ്ട്

Map of GHSS Thariode