Ente Edavanna

edavanna, Malappuram, 676541
Ente Edavanna Ente Edavanna is one of the popular Community Center located in edavanna ,Malappuram listed under Public places in Malappuram , River in Malappuram , Civic Structure in Malappuram , Community Center in Malappuram ,

Contact Details & Working Hours

More about Ente Edavanna

എടവണ്ണയുടെ ചരിത്രത്തിന്നൊരു ആമുഖം

സ്ഥലനാമം

“കൊണ്ട് വെട്ടി” തങ്ങളുടെ പ്രപിതാമഹാനായിരുന്ന ഷൈഖ് മുഷ്താഖ് ഷാഹാ വലിയ തങ്ങള്‍ നൂറ്റി മുപ്പത് വര്‍ഷം മുമ്പ് എടവണ്ണ സബ്ബ് രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ “എടമണ്ണ് നഗരം” എന്ന പേരിലാണ് ഈ പ്രദേശത്തെ പരാമര്‍ശിക്കുന്നത്. പെരുമണ്ണിനും “ പെരകന്റെ” മണ്ണായ പെരക മണ്ണിനും ഇടയ്ക്കുള്ള മണ്ണിന് എടമണ്ണ് എന്ന സ്വാഭാവിക നാമം ലഭിച്ചു വെന്നു വേണം ഊഹിക്കാന്‍. പഴയ പലറിക്കര്‍ഡുകളിലും പേരുതു തന്നെയായിരുന്നെങ്കിലും “എടമണ്ണും” എടവണ്ണയും വാമൊഴിയായും വരമൊഴിയായും ഒരേ സമയം നിലനിന്നിരുന്നു.

ശിലായുഗ ബന്ധം

കുണ്ടുതോടിലെ ‘പീലിക്കണ്ണന്‍ ‍‘ പാറയും അയിന്തൂരിലെ ‘പറങ്ങോടന്‍ ‍’ പാറയും തപ്പാ പാറക്കടുത്ത വാസയോഗ്യമായ ഗുഹയും മുണ്ടേങ്ങരയിലെ ‘കൊങ്ങ’പ്പാ‍റയും, കുണ്ടുതോടുനിന്നും മുണ്ടേങ്ങരയിലെ കൊയ്പ്പാന്‍ കുന്നില്‍ നിന്നും ലഭിച്ച നന്നങ്ങാടികളും എടവണ്‍നയെ നവീന ശിലായുഗവുമായി ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും പുരാതന ശിലായുഗത്തില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്നതിന് പ്രത്യക്ഷമായ തെളിവുകള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്.

എങ്കിലും ആലങ്ങാട്യന്‍, തണ്ടിക്കുഴി, ബീംബുകുഴി, മയിലാടിക്കുന്ന്, ചോലാറ എന്നീ ഭാഗങ്ങളിലെ ആദിവാസികളുടെ സാന്നിദ്ധ്യം എടവണ്ണയിലെ മനുഷ്യാവാസ ചരിത്രം എത്രകാലം പുറകോട്ടു കൊണ്ടു ഉറപ്പിക്കാന്‍ ഗവേഷണം അനിവാര്യമാണ്.

തിരിശേഷിപ്പുകള്‍

ഐന്തൂര്‍, ചാത്തല്ലൂര്‍, മറ്റത്തൂര്‍, ഏഴുകളരി, സത്യാനം, കൊയപ്പാന്‍ കുന്ന്, നായാടിക്കുന്ന് എന്നീസ്ഥലനാമങ്ങള്‍ വലിയൊരു സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി വേണം കരുതാന്‍.

‘ചാത്തല്ലൂര്‍’ ശാസ്താവിന്റെ ഊരായതിനാല്‍ പഴയ ബുദ്ധമത കേന്ദ്രമായിരിക്കണം! ഈ പ്രദേശത്തെ പ്രാദേശിക സ്ഥലനാമങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നു.

ക്യഷിയും അനുബന്ധതൊഴിലുകളുമായിരുന്ന ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം. ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുറേ അടിമകളും (Agri-Slaves). മലബാറില്‍ അക്കാലത്ത് അടിമ ലേലം പോലുമുണ്ടായിരുന്നു. ഒരു അടിമ പെണ്‍കുട്ടിയുടെ ശരാശരി വില മൂന്നര രൂപയായിരുന്നുവത്രെ! അതുപോലെ തന്നെ അടിമകളെ ജന്മ്മായും കണമായും പണയമായും കൈവശം വെക്കാമായിരുന്നു. എന്നാല്‍ ജന്മിമാരെ തീറ്റിപോറ്റാന്‍ കഠിനാദ്ധ്വാനം ചെയ്തിരുന്ന ഈ വര്‍ഗ്ഗത്തിന് പക്ഷേ അവരുടെ അരികിലൊന്നും ചെന്നുകൂടാ. അവര്‍ക്കിടയിലുണ്ടായിരുന്ന അയിത്തവും തീണ്ടലും അത്ര വിചിത്രമായിരുന്നു.

തൊട്ടാല്‍ അശുദ്ധമാകുന്നതിനാണ് തീണ്ടല്‍ എന്നു പറയുന്നത്. വായു അശുദ്ധ മാകുന്നതിനാണ് അയിത്തം എന്നു പറയുന്നത്. ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ കടന്നു പോകുന്ന മാര്‍ഗ്ഗം മലിന മാകാതിരിക്കാന്‍ നായാടി 72 അടിയും പുലയരും ചെറുമരും 64 അടിയും കണിയാന്‍ 36 അടിയും മുക്കൂവന്‍ 34 അടിയും അകലം പാലിക്കേണ്ടിയിരുന്നു. എന്നാല്‍ ഇവരുടെ പേര്‍ മുഹമ്മദോ, അബൂബക്കറോ ആയാല്‍ സാമൂതിരിയുടെ തൊട്ടടുത്തിരിക്കാം, പൊതുവഴി ഉപയോഗിക്കാം.

ഇസ്ലാമതം സ്വീകരിച്ചാല്‍ സിദ്ധിക്കുന്ന ഇത്തരം സാമൂഹ്യമായ ഉയര്‍ച്ചക്കു പുറമേ, മുസ്ലീകളില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണം മൂലം ജന്മിമാരുടെ പീഡനങ്ങള്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിച്ചതും വമ്പിച്ച മതപരിവര്‍ത്തനത്തിന് ദളിതരെ പ്രേരിപ്പിച്ചു. ഈ പ്രദേശം മുസ്ലീം ഭുരിഭക്ഷ കേന്ദ്രമാകാനുള്ള അടിസ്ഥാന കാരണവും മറ്റൊന്നല്ല.

മലബാറിന്റെ ഭരണം മൈസൂര്‍ സുല്‍ത്താന്മാരുടെ കീഴിലായതും, പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലായതും മലബാറിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, കാര്‍ഷിക മതരംഗങ്ങളിലുണ്ടാക്കിയ ചലനങ്ങള്‍ക്കനുസ്യതമായ മാറ്റങ്ങള്‍ എടവണ്ണയിലുമുണ്ടാക്കിയിട്ടുണ്ട്.

വാത്ഥാന സംരഭങ്ങളുടെ കുറിപ്പും രംഗഭൂമിയായിരുന്ന എടവണ്ണ ഖിലാഫത്ത് സമരകാലത്ത് പത്തപ്പിരിയത്തെ പ്രബല നായര്‍ കുടുംബങ്ങളായിരുന്ന എരത്തിക്കലും കൂറ്റത്തലും ലഹളക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ മാപ്പിളമാര്‍ കാവല്‍ നിന്നിരുന്ന ചരിത്രം മതസൌഹ്യത പാരമ്പര്യത്തിന്റെ ചരിത്രം കൂടിയാണ്.

ബ്രിട്ടീഷ് പട്ടാളക്കരുമായി ഏറ്റുമുട്ടി ഒതായി പള്ളിക്കകത്ത് വെച്ച് 33 പേര്‍ വീരമ്യത്യു വരിച്ചതും ചരിത്രത്തിലെ ആവേശകരമായ അദ്ധ്യായമാണ്. സ്വാതന്ത്ര സമരകാലത്ത് എടവണ്‍നയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ആന്‍ഡമാനിലേക്കടക്കം നാടുകടത്തപ്പെട്ടു.

മുസ്ലീം സമുദായത്തിനകത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള ചരിത്രത്തിലാദ്യമായി മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ തുടങ്ങിയത് ഒതായിയിലാണ്. ഇതിന് നേത്യത്വം കൊടുത്തവരില്‍ പ്രധാനിയായ പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹാജിയെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.

ഈ ഗ്രാമത്തില്‍ ഭൂരിഭാഗവും മുസ്ലീംകളാന് രണ്ടാംസ്ഥാനത്ത് ഹിന്ദുമത വിശ്വാസികളാണ്. ക്യസ്ത്യാനികള്‍ ചെറിയ ശതമാനമാണ്. ഹിന്ദുവിഭാഗത്തില്‍ ഭൂരിപക്ഷം പേരും പിന്നോക്ക പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നു.

എടവണ്ണ ഒരു കോവിലകമുണ്ടായിരുന്നു. ഇത് എടവണ്ണ ഭണ്ഡാരം എന്ന പേരിലും അറിയപ്പെട്ടിരുന്നു. എടവണ്ണ പഴയ യതീഖാനയ്ക്കു പിന്നിലെവിടെയോ ആയിരുന്നു കൊട്ടാരം. ഈ രാജകുടുംബത്തിന്റെ സാന്നിദ്ധ്യം തന്നെയായിരിക്കണം എടവണ്ണയെ അന്നേ ഒരു ‘നഗര’മാക്കിയത്. എടവണ്ണ കോവിലകമാണ് അമരമ്പലം കോവിലകമായി മറിയതെന്ന് പറയപ്പെടുന്നു.

കോവിലകം കണ്ടിപ്പുറത്ത്, ‘കോലോത്തും’ പാറക്കരികില്‍ ‘ഇരുമ്പൂത്ത ആല’ എന്ന് സ്ഥലപ്പേരുള്ള ഒരു പറമ്പുണ്ട്. കീടക്കല്ല് നിറഞ്ഞ ഈ സ്ഥലത്ത് മുമ്പ് ഇരുമ്പ് ഉരുക്കി ഉപകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവാം. എടവണ്ണയിലെ പുരാതന വ്യവസായവും ഇതാവാം.

കല്ലായിയെ ലോകത്തെ വലിയ മരവ്യാവസായ കേന്ദ്രമാക്കി മാറ്റിയതില്‍ എടവണ്ണക്കുള്ള പങ്ക് നിസ്തുലമാണ്. ഏകദേശം നൂറ്റിയമ്പത് വര്‍ഷം മുമ്പ് തന്നെ എടവണ്ണയില്‍ നിന്ന് തടികള്‍ ശേഖരിച്ച് ചാലിയാര്‍ വഴി കോഴിക്കോട്ടെത്തിക്കുന്ന വ്യാപാരികളുണ്ടായിരുന്നു. അതേ പോലെ കോഴിക്കോട്ടുനിന്ന് വണ്ടൂര്‍, തിരുവാലി, മമ്പാട്, നിലമൂര്‍ ഭാഗത്തെയും കാളവണ്ടിയില്‍ ചരക്കെത്തിക്കുകയും ചെയ്യുന്ന ധാരാളം വ്യാപാരികളുണ്ടായിരുന്നു.

തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടു നിന്നും വന്ന തടി കച്ചവടക്കാര്‍ ചരക്ക് തയ്യാറാക്കി കിട്ടാനുള്ള താമസം മൂലവും യാത്രാ സൌകര്യങ്ങളുടെ അഭാവം കാരണവും മാസങ്ങളോളും ഇവിടെ താമസിച്ചിരുന്നു. ഇവരില്‍ ചിലര്‍ ഇവിടെ നിന്ന് വിവാഹം കഴിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തു. എടവണ്ണയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഇവരുടെ സന്തതികളും നിര്‍ണ്ണയക പങ്കുവഹിച്ചു.

More information Click here

നമ്മുടെ വിദ്യാഭ്യാസ ചരിത്രവും വര്‍ത്തമാനവും
http://www.edavanna.com/edavannahistory/edavannaeducationhistory.html

മലമോളില്‍ മുത്തന്മാര്‍
http://www.edavanna.com/edavannahistory/malamuthanmar.html

നവോത്ഥാനത്തിന്റെ സൂര്യോദയം‍
http://www.edavanna.com/edavannahistory/navodhanam.html

ഒതായി സംഭവം
http://www.edavanna.com/edavannahistory/othayitragedy.html

എടവണ്ണയുടെ ഫുട്ബോള്‍ പെരുമയുടെ കഥ
http://www.edavanna.com/edavannahistory/edavannafootball.html

വെള്ളക്കാര്‍ തൂ‍ക്കിലേറ്റിയ ഒരെയൊരാള്‍: കുഞ്ഞിക്കോയതങ്ങള്‍
http://www.edavanna.com/edavannahistory/kunchikkoyathangal.html

പെരുമകേട്ട പത്തപ്പിരിയം കണ്ണ് ചികിത്സ‍
http://www.edavanna.com/edavannahistory/pathappiriyameyetreatment.html

Map of Ente Edavanna