DYFI Kozhikode

DYFI Kozhikode District Committee,Youth Center, Kannur Road, Kozhikode (Calicut), 673001
DYFI Kozhikode DYFI Kozhikode is one of the popular Political Organization located in DYFI Kozhikode District Committee,Youth Center, Kannur Road ,Kozhikode (Calicut) listed under Political organization in Kozhikode (Calicut) , Social Services in Kozhikode (Calicut) ,

Contact Details & Working Hours

More about DYFI Kozhikode

കേരളത്തിലെ പ്രധാനപ്പെട്ടജില്ലകളില്‍ ഒന്നാണു കോഴിക്കോട്‌.ചരിത്ര പരമായും രാഷ്ട്രീയമായും കോഴിക്കോടിനു വലിയപ്രാധാന്യമാണു ഉള്ളത്‌.1498 ല്‍ വാസ്‌കോഡഗാമ കപ്പിലിറങ്ങിയ കാപ്പാട്‌ ഉള്‍പ്പെടുന്ന കോഴിക്കോടിനു സ്വാതന്ത്ര്യസമര പോരാട്ട്‌ത്തില്‍ വമ്പിച്ച പ്രാധാന്യമണുള്ളത്‌.കൊളോണിയല്‍ വിരുദ്ധ- നാടുവാഴിത്തവിരുദ്ധ സമരങ്ങളുടെ ഉജ്ജ്വലമായ പാരമ്പര്യം കൊഴിക്കോടിനുണ്ട്‌.അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗ്ഗിയ-മത-തീവ്രവാദശക്തികള്‍ക്കുമെതിരായിഎണ്ണമറ്റപോരാട്ടങ്ങളണു കോഴിക്കോട്ട്‌ നടന്നത്‌. വര്‍ഗ്ഗീയ തീവ്രവാദികള്‍ ഉറഞ്ഞുതുള്ളിയ മാറാട്ടും ,നാദാപുരത്തും നരിക്കാട്ടേരിയിലും മനവസ്‌നേഹത്തിന്റെ മഹാഗീതികള്‍ പാടി പ്രതിരോധം തീര്‍ത്ത ചരിത്രം കോഴിക്കോട്ടെ ഡി വൈ എഫ്‌ ഐ ക്കുണ്ട്‌ . പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം കൂടിയണിവിടം. കോഴിക്കോട്ടെ പുരോഗമന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ സമ്രാജ്യത്ത്വത്തിന്റെ അച്ചാരം വാങ്ങി ഇറങ്ങിയ കപട ഇടതുപക്ഷക്കാരുടെയും മാധ്യമ തമ്പുരാക്കന്‍മാരുടെയും കുടില തന്ത്രങ്ങളെ ജനകീയ പ്രതിരോധം തീര്‍ത്ത്‌ ചെറുക്കാന്‍ ഡി വൈ എഫ്‌ ഐ ക്കായി. അധിനിവേശത്തിനെതിരായി ജീവന്‍ പണയപ്പെടുത്തി പോരാടിയ കുഞ്ഞലിമരക്കരുടെയും, സാമ്രാജ്യത്ത്വ വിരുദ്ധപോരാട്ടങ്ങള്‍ക്ക്‌ വീരേതിഹാസം പകര്‍ന്ന ഉപ്പുസത്യാഗ്രഹത്തിന്റെയും ,വിമോചനപോരാട്ടത്തിന്റെ ചോരപൂക്കള്‍ വിരിയീച്ച ഒഞ്ചിയത്തിന്റെയും ,ചെമ്പതാകയുടെ അഭിമാനം കാക്കാന്‍ പൊരുതിനിന്ന്‌ സ്വന്തം വിശ്വാസത്തെ ജീവന്‍ നല്‍കി സാക്ഷ്യപ്പെടുത്തിയ 34 അനശ്വര രക്തസാക്ഷികളുടെയും നേരവകാശികളാണു കോഴിക്കോട്ടെ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍. ഈ പാരമ്പര്യം കാത്തുസൂക്ഷിച്ച്‌ ,അനീതികള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ഭരണകൂട ഭീകരതകളെ ചെറുത്ത്‌ മുന്നേറുന്ന കോഴിക്കോട്ടെ ഡി വൈ എഫ്‌ ഐ യുടെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജിലേക്ക് അഭിമാനപൂര്‍വ്വം സ്വാഗതം .
1980 ല്‍ സഖാവ്‌ എം ദാസേട്ടന്‍ സെക്രട്ടറിയായി രൂപികരിച്ച ജില്ലയിലെ പുരോഗമന യുവജന പ്രസ്ഥാനം ഇന്ന്‌ 4,58,900 മെമ്പെര്‍ഷിപ്പും ,2560 യൂണീറ്റുകളൂം 171 വില്ലേജ്‌ /മേഖലാ/പഞ്ചായത്ത്‌ കമ്മിറ്റികളുമുള്ള വന്‍ പ്രസ്ഥാനമായി മാറിയീട്ടുണ്ട്‌.

Map of DYFI Kozhikode