Capital Times

Capital Times, Trivandrum, 695001
Capital Times Capital Times is one of the popular Media/News Company located in Capital Times ,Trivandrum listed under Media/news/publishing in Trivandrum ,

Contact Details & Working Hours

More about Capital Times

അഭിമാനകരം ഈ ഭരണകാലം
ഈ കൗണ്‍സില്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുകയാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്രവും ശ്രദ്ധേയവുമായ ഇടപെടലുകളുടേതാണ് കഴിഞ്ഞ നാളുകള്‍. ഈ നഗരത്തിന്റെ വികസനത്തിന്റെ ഭരണത്തിന്റെ ചരിത്രത്തില്‍ അഭിമാനിക്കാനാകുന്ന നിരവധി വികസന നേട്ടങ്ങള്‍ സൃഷ്ടിക്കാനായ ഒരു കാലമാണ് കടന്നുപോയത്.
നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് പൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇടയ്ക്കിടയ്ക്ക് നഗരത്തെ ദുരിതത്തിലാക്കിയ പ്രളയക്കെടുതികള്‍ നേരിടേണ്ടി വന്നു. ദിനംപ്രതി ഉണ്ടാകുന്ന മാലിന്യം അന്നന്നുതന്നെ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നാം അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചത്.
ഏതു പ്രതികൂല സാഹചര്യത്തിലും നഗരം വൃത്തിയായിരിക്കുന്നതിന് ആഗ്രഹിച്ചു, അതിനായി കഠിനമായി പ്രയത്‌നിച്ചു. മേയറും ചെയര്‍മാന്മാരും കൗണ്‍സിലറന്മാരുമെല്ലാം മാലിന്യം നീക്കാന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം ചേര്‍ന്നു.
കേന്ദ്രപദ്ധതി നടപ്പിലാക്കുന്നതിലുള്ള മികവിന് കേന്ദ്ര പുരസ്‌കാരങ്ങള്‍ നമ്മെ തേടിവന്നു. സംസ്ഥാനത്തിന്റെ പദ്ധതി പണം ചെലവഴിക്കുന്നതില്‍ ഒന്നാമതെത്താനായി. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് 90 ശതമാനവും ചെലവഴിക്കാനായി. ജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനായിട്ടുണ്ട്. വികസനത്തിന്റെയും ക്ഷേമത്തിന്റെയും പുതുവഴികള്‍
തുറന്നിടാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായെന്നത് അഭിമാനകരമാണ്. എല്ലാ കാര്യങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ക്കാനായില്ല.
നഗരസഭ നടത്തിയ പ്രധാനപ്പെട്ട വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ
ലഘുവിവരണമാണ് ഇവിടെ ചേര്‍ക്കുന്നത്.
'എന്റെ നഗരം' നിങ്ങളുടെ വിലയിരുത്തലിനും അംഗീകാരത്തിനുമായി വിനയപൂര്‍വം സമര്‍പ്പിക്കുന്നു.

Map of Capital Times