Andaloor Kavu

Thalassery,
Andaloor Kavu Andaloor Kavu is one of the popular Religious Organization located in ,Thalassery listed under Church/religious organization in Thalassery ,

Contact Details & Working Hours

More about Andaloor Kavu

കണ്ണൂര്‍ ജില്ലയില്ലെ തലശ്ശേരിയില്‍ ധര്‍മടം ഗ്രാമത്തിലാണ് അണ്ടലൂര്‍കാവ് സ്ഥിതി ചെയ്യുന്നത്.. കേരളത്തിലെ അറിയപെടുന്ന കാവുകളില്‍ ഒന്നാണ് അണ്ടലൂര്‍കാവ്‌... ചേരമാന്‍ രാജാവ്‌ ആരാധിച്ചിരുന്ന ശ്രീരാമന്റെ ഒരു വിഗ്രഹം കാണാതാവുകയും, അത് മേലൂര്‍ പുഴയില്‍ തുണി അല്ക്കുകയയിരുന്ന വണ്ണത്തി സ്ത്രീക് അത് കിട്ടുകയും ചെയ്തു... അത് പിന്നീട് പ്രതിഷ്ടികുകയും അണ്ടലൂര്‍ കാവ് എന്ന പേരില്‍ അറിയപെടുകയും ചെയ്യുന്നു എന്നാണ് അണ്ടലൂര്‍ കാവിനെ കുറിച്ച പൊതുവായി പറഞ്ഞു കേള്‍കുന്ന ഐതിഹ്യം ..

2 സ്ഥലങ്ങളിലാണ്‌ പ്രധാനമായും ആരാധന നടത്തി വരുന്നത്... മേലെകാവും താഴെക്കാവും.... ഇതില്‍ മേലെകാവിലാണ് പ്രധാനമായും എല്ലാ ചടങ്ങുകളും നടക്കുനത്... ഉത്സവ സമയത്ത് താഴെകാവിലും ഒരുപാട് ചടങ്ങുകള്‍ നടക്കുന്നു... റോഡില്‍ നിന്ന് കാണാവുന്ന തരത്തില്‍ വലിയ സ്ഥലത്താണ് മേലെകാവ് സ്ഥിതി ചെയ്യുനത്... താഴെക്കാവ് അല്പം ഉള്ളോട്ട് മാറി മരങ്ങളുടെ ഇടയിലായി നില്കുന്നു... ലോകത്ത് 2 എണ്ണം മാത്രമുള്ള ഒരു പ്രത്യേക മരം താഴെക്കാവിലെ ഒരു അത്ഭുതമാണ്.. ഉത്സവ സമയത്ത് പോലും താഴെക്കാവില്‍ വൈദ്യുതി ഉപയോഗിക്കില്ല... !!!!!!

മനോഹരമായ അനവധി തെയ്യങ്ങളാണ്‌ അണ്ടലൂര്‍ കാവിന്റെ പ്രത്യേകത... ശ്രീരാമന്‍, സീത, ഹനുമാന്‍ ,ലക്ഷ്മണന്‍, ബാലി, സുഗ്രീവന്‍ ,തുടങ്ങിയ ദൈവങ്ങള്‍ തെയ്യങ്ങളായി മണ്ണില്‍ അവതരിച് നാടിനെയും നാട്ടുകാരെയും അനുഗ്രഹിക്കുന്നു....
രാമായണ കഥയെ ആസ്പദമാക്കിയാണ് തെയ്യങ്ങള്‍ കെട്ടിയാടുന്നത്...സുന്ദരകാണ്‍ടതിലെയും യുദ്ധകാണ്‍ടതിലെയും ഭാഗങ്ങളാണ് ഇവിടെ അവതരിപ്പികുനത് ....
മകരം 15 മുതല്‍ കുംഭം 14 വരെയുള്ള ഒരു മാസത്തെ ആഘോഷങ്ങളാണ് അണ്ടല്ലൂര്‍ക്കാവിലെ തിറയുത്സവം.
കുംഭം 1 മുതല്‍ ഒരാഴ്ചയാണ് പ്രധാന ഉത്സവ ദിവസങ്ങള്‍.
ധര്‍മ്മടം, പാലയാട്, മേലൂര്‍, അണ്ടല്ലൂര്‍, ദേശങ്ങള്‍ ചേര്‍ന്നതാണ് ധര്‍മ്മടം ഗ്രാമം.
സമീപ ഗ്രാമങ്ങളായ മുഴപ്പിലങ്ങാട്, പാറപ്രം, പിണറായി, വടക്കുമ്പാട്, എന്ന ദേശങ്ങളിലെ ജനങ്ങളും ഉത്സവത്തില്‍ സജീവ പങ്കാളികളാവുന്നു.
ഉത്സവകാലത്ത് ഒരു ആഴ്ച്ചത്തെക്ക് ധര്‍മടം ഗ്രാമവാസികള്‍ വ്രതം അനുഷ്ടിക്കുന്നു.... വീട്ടില്‍ വരുന്ന അഥിതികളെ അവിലും മലരും പഴവും കൊടുത്ത് ഇവര്‍ സ്വീകരിക്കുന്നു..

Map of Andaloor Kavu