ૐψ Thrikkadavoor Sree Mahadeva Temple ψૐ

KADAVOOR, Kollam, 691601
ૐψ Thrikkadavoor Sree Mahadeva Temple ψૐ ૐψ Thrikkadavoor Sree Mahadeva Temple ψૐ is one of the popular Hindu Temple located in KADAVOOR ,Kollam listed under Hindu Temple in Kollam , Church/religious organization in Kollam , Religious Organization in Kollam ,

Contact Details & Working Hours

More about ૐψ Thrikkadavoor Sree Mahadeva Temple ψૐ

Thrikkadavur Mahadeva Temple 5 kms northwest of Kollam with golden flag staff, 10 days festival in Kumbhom - Thiruvathira Aaratu. 101 Kudam (pot) Kalasam, Chathussatham are offering.
The Thrikkadavoor Mahadeva Temple is the most famous Siva Temple in Kollam District. It is situated in the Thrikkadavoor Panchayath and on the banks of the Ashtamudi lake. The annual Srattu festival attracts thousands of people, including foreigners. The festival falls in the month of Kumbham (February). The eight artificial horses, which represent the eight areas (karas) around the temple, is a special attraction for tourists
തൃക്കടവൂര്‍ ശ്രീ മഹാദേവ ക്ഷേത്രം , കൊല്ലം

കൊല്ലം ജില്ലയില്‍ തൃക്കടവൂര്‍ പഞ്ചായത്തിലാണ്‌ പുരാതനമായ മഹാദേവക്ഷേത്രം. കുതിരക്കെട്ടിന്‌ പേരുകേട്ട ക്ഷേത്രം. കൊല്ലം നഗരത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഗതകാല സ്മരണകള്‍ അയവിറക്കി നില്‍ക്കുന്ന ഒരു കൊട്ടാരം – അഷ്ടമുടിക്കായല്‍ക്കരയിലെ ചാരുതയാര്‍ന്ന തേവള്ളി കൊട്ടാരം. ദേവദാസന്‍ കേരളവര്‍മ്മ രാജാവ്‌ രാജ്യത്തെ പല പകുതികളാക്കി തിരിച്ചപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം തൃക്കടവൂര്‍ എന്ന പകുതിയിലായി. അങ്ങനെ ഈ പ്രദശം തൃക്കടവൂര്‍ എന്നരിയപ്പെട്ടു. കടവൂര്‍ എന്നും തൃക്കടവൂരിനെ അറിയപ്പെടും.ക്ഷേത്രത്തിന്‌ മുന്നിലൂടെ റോഡ്‌, റോഡില്‍ നിന്നുള്ള ഇറക്കം അവസാനിക്കുന്നിടത്ത്‌ പടിഞ്ഞാറേ ഗോപുരം, ഗോപുരം കടക്കാന്‍ പതിന്നാലുപടികള്‍ ഇറങ്ങിച്ചെല്ലണം. മാര്‍ക്കണ്ഡേയചരിതം പ്രകീര്‍ത്തിക്കുന്ന ബഹുവര്‍ണ്ണ ചിത്രം – ദേവസ്വം ബില്‍ഡിംഗില്‍.മഹാദേവന്റെ ചൈതന്യംകൊണ്ട്‌ പരിപാവനമായ ക്ഷേത്രത്തില്‍ പരമശിന്‍ സ്വയംഭൂവായി പടിഞ്ഞാറോട്ട്‌ ദര്‍ശനമേകുന്നു. ബലിക്കല്‍പുരയും മുഖമണ്ഡപവും വാസ്തുവിദ്യയുട പൗരാണികത വേളിപ്പെടുത്തുന്നു. നാലമ്പലത്തിനകത്ത്‌ ഗണപതി, പുറത്ത്‌ വടക്കുവശത്തായി യക്ഷിയമ്മയും തെക്കുഭാഗത്ത്‌ ശ്രീ അയ്യപ്പനും കിഴക്ക്‌ തെക്കേ മൂലയില്‍ നാഗരാജാവും നാഗയക്ഷിയും ബ്രഹ്മരക്ഷസുമുണ്ട്‌. അതിന്റെ പശ്ചാത്തലത്തില്‍ പച്ചക്കുടയായി ഒരു കാവ്‌. തൊട്ടടുത്ത്‌ കല്‍പടവുകളോടുകൂടിയ കുളം. മുന്നിലെ പാടത്തിന്റെ വടക്കേ അറ്റത്ത്‌ ആറാട്ടുകുളം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്‌ പ്രത്യേക ശ്രീകോവിലില്‍ ശ്രീകൃഷ്ണന്‍. ആഡിറ്റോറിയവും സ്റ്റേജുമെല്ലാം ക്ഷേത്രസമുച്ചയത്തിന്‌ പ്രത്യേക അലങ്കാരം.മാര്‍ക്കണ്ഡേയ ചരിതത്തിന്‌ അടിസ്ഥാനമായ ഐതിഹ്യം നിദ്രകൊള്ളുന്ന തൃക്കടവൂര്‍ മഹാദേവക്ഷേത്രം.

ദുഃഖിതരായ മാതാപിതാക്കള്‍. അവരുടെ മകന്‍ മാര്‍ക്കണ്ഡേയന്‍ പതിനാറു വര്‍ഷമേ ജീവിച്ചിരിക്കൂ എന്നറിഞ്ഞതുമുതല്‍ തുടങ്ങിയതാണ്‌ ഈ ദുഃഖം. അച്ഛനമ്മമാരുടെ വേദനയകറ്റാന്‍ മകന്‍ തപസുചെയ്തു. യമകിങ്കരന്മാരെ കണ്ട്‌ ഭയന്ന്‌ ശിവലിംഗത്തെ ആലംഗനം ചെയ്ത്‌ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ കാലദൂതന്മാര്‍ പന്‍വാങ്ങി. ഇതെല്ലാം യമരാജനെ കോപാകുലനാക്കി. വേകാതെ യമന്‍ അവിടെ എത്തി. ശിവലിംഗവുമായി ചേര്‍ന്നിരുന്ന ബാലനെ കാലപാശം കൊണ്ട്‌ ബന്ധിച്ചു. കാലന്റെ ഈ പ്രവര്‍ത്തി മഹാദേവനെ കോപിഷ്ടനാക്കി. ഭഗവാന്‍ തൃശൂലുമായി പ്രത്യക്ഷപ്പെട്ട്‌ കാലനെ നിഗ്രഹിച്ചു. മാര്‍ക്കണ്ഡേയനെ അനുഗ്രഹിക്കുകയും ചെയ്തു. മഹാദേവന്റെ പ്രസാദത്താല്‍ മാര്‍ക്കണ്ഡേയന്‍ മാതാപിതാക്കളെ ശുശ്രൂഷിച്ച്‌ കാലം കഴിച്ചു. കാലാന്തരത്തില്‍ മാര്‍ക്കണ്ഡേയന്റെ പൂജാവിഗ്രഹം മണ്‍മറഞ്ഞ്‌ ചുറ്റും തേക്കുമരങ്ങള്‍ തിങ്ങിനിറഞ്ഞ ആരണ്യമായിത്തീര്‍ന്നു. കാലം ഏറെ കഴിഞ്ഞപ്പോള്‍ പൂജാവിഗ്രഹം മറഞ്ഞുകിടന്ന സ്ഥലത്തുകൂടി ഒരു ഊടുവഴി രൂപാന്തരപ്പെട്ടു. അവിടെ ആള്‍ സഞ്ചാരവും തുടങ്ങി. ഒരു ബാലിക പാലുമായി അതുവഴി പോവുകപതിവായിരുന്നു. വഴിമദ്ധ്യത്തിലുള്ള ഒരു വേരില്‍ തട്ടി കൈയിലുള്ള പാല്‌ വേരില്‍ വീണു. ഇത്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ കോപിഷ്ഠനായ വീട്ടുകാരന്‍ വട്ടുകാരന്‍ വേര്‌ വേട്ടിമാറ്റാനൊരുങ്ങി. വെട്ടുകൊണ്ടത്‌ വേരിനടിയില്‍ മറഞ്ഞുകിടന്നിരുന്ന വിഗ്രഹത്തിലായിരുന്നു. വെട്ടേറ്റഭാഗത്ത്‌ നിന്നും രക്തമൊഴുകാന്‍ തുടങ്ങി. ബോധമറ്റ്‌ അയാള്‍ നിലംപതിച്ചു. വീട്ടുകാര്‍ പ്രശ്നവിധി തേടി. അതിന്‍പ്രകാരം വിഗ്രഹം വീണ്ടെടുക്കുകയും ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യവും പറഞ്ഞുകേള്‍ക്കുന്നു. തൃക്കടവൂരെ ആണിക്കുളത്ത്‌ ചിറ ഈ വിശ്വാസം ദൃഢപ്പെടുത്തുന്നു. ദാക്ഷായമിക്കുളമെന്ന്‌ അറിയപ്പെട്ടിരുന്ന ചിറയാണ്‌ പിന്നീട്‌ ആമിക്കുളത്തചിറയായി മാറിയതെന്ന്‌ പഴമ. തൃക്കരുവാ ഭദ്രകാളീക്ഷേത്രവും അഷ്ടമുടിവീരഭദ്രക്ഷേത്രവും തൃക്കടവൂര്‍ ക്ഷേത്രോല്‍പ്പത്തിയുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നു. വില്വമംഗലത്ത്‌ സ്വാമിയാര്‍ ക്ഷേത്രദര്‍ശനവും ശയനപ്രദക്ഷിണവും നടത്തുകയുണ്ടായി. ഉപദേവനായ ശ്രീകൃഷ്ണനെ വില്വമംഗലംപ്രതിഷ്ഠിച്ചുവെന്ന്‌ ഐതിഹ്യം.

വില്വമംഗലത്തിന്റെ പേരില്‍ ഒരു ഭവനവും കടവൂര്‍ ഒരു
സ്മാരകസമിതിയും ഉണ്ട്‌. സ്വാമിയാര്‍ തുടങ്ങിവച്ച ശയനപ്രദക്ഷിണം ഉരുള്‍വഴിപാടായി ഇന്നും നടക്കുന്നുണ്ട്‌.തൃക്കടവൂര്‍ ക്ഷേത്രോത്സവം കേരളത്തിലെ പ്രസിദ്ധ ഉത്സവങ്ങളില്‍ ഒന്നാണ്‌. ‘കടവൂര്‍ പത്തെന്ന്‌’ പണ്ടേ പറഞ്ഞു കേള്‍ക്കാറുള്ള, ഇത്‌ കുംഭത്തിലെ തിരുവാതിര ആറാട്ട്‌ വരത്തക്കവിധം കൊടിയേറി പത്തുദിവസമാണ്‌. ഉത്സവത്തിന്‌ മുന്‍പുള്ള വിളക്കറിയിപ്പിനുമുണ്ട്‌ പ്രത്യേകത. കെട്ടുകാഴ്ചകളില്‍ ഏറ്റവുമധികം എടുപ്പ്‌ കുതിരകളുള്ള ക്ഷേത്രമാണിത്‌.ആലപ്പുഴയിലേയും ആറന്മുളയിലേയും ഉത്സവങ്ങള്‍ക്ക്‌ വള്ളംകളികള്‍ വര്‍ണപകിട്ടേകുമെങ്കില്‍ ഇവിടെ തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ ചാഞ്ചാടിവരുന്നത്‌ നയനാനന്ദകരമായ കാഴ്ചയാണ്‌. ഇത്‌ ഉത്സവം കണ്ട്‌ മതിവരാത്ത മലയാളികളെ മാത്രമല്ല സന്ദര്‍ശകരായി എത്തുന്ന വിദേശികളില്‍പ്പോലും ഉത്സാഹം പടര്‍ത്തും. ലോകത്ത്‌ മേറ്റ്വിടെയും ദര്‍ശിക്കാനാവാത്ത അപൂര്‍വദൃശ്യം. ഭക്തലക്ഷങ്ങളെ ആകര്‍ഷിച്ചുകൊണ്ട്‌ തൃക്കടവൂര്‍ മഹാദേവക്ഷേത്രം മുക്തിസങ്കേതമായി പരിലസിക്കുന്നു
— ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങ

Map of ૐψ Thrikkadavoor Sree Mahadeva Temple ψૐ