ചാണിക്കാവ് ദേവീക്ഷേത്രം

Chanikkavu Temple, Kallunkal, Thiruvalla (Tiruvalla), 689102
ചാണിക്കാവ് ദേവീക്ഷേത്രം ചാണിക്കാവ് ദേവീക്ഷേത്രം is one of the popular Religious Organization located in Chanikkavu Temple, Kallunkal ,Thiruvalla (Tiruvalla) listed under Church/religious organization in Thiruvalla (Tiruvalla) ,

Contact Details & Working Hours

More about ചാണിക്കാവ് ദേവീക്ഷേത്രം

" കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാംച പാലയ "

മധ്യ തിരുവിതാംകൂറിലെ ചിര പുരാതനവും ചൈതന്യപൂർണ്ണവും അനുഗ്രഹദായകവും പ്രസിദ്ധിയാർജ്ജിച്ചതുമായ ചാണിക്കാവ് ദേവീക്ഷേത്ര ചരിത്രവും ഐതിഹ്യവും ആദിപരാശക്തിയായ ദേവിയുടെ മാഹാത്മ്യത്തിൽ അധിഷ്ഠിതമാണ്. പരാശക്തിയായ അമ്മയുടെ സർവഭാവങ്ങളും ചൈതന്യവും സമന്വയിച്ചിരിക്കുന്ന ചാണിക്കാവിലമ്മയുടെ പ്രതിഷ്ഠ പരമശ്രേഷ്ഠവും അതിവിശിഷ്ടവുമാണ്. ദേശേശ്വരനായ ശ്രീവല്ലഭസ്വാമിയുടെ സാന്നിധ്യം ഇവിടെയുള്ളതായി ദേവപ്രശ്നങ്ങൾപോലും വെളിവാക്കുന്നു.

---------- പനയെ ശിരസിലേറ്റി നിൽക്കുന്ന ആൽമരവും ചൂരൽക്കാടുകളോടു കൂടിയ കാവും വറ്റാത്ത ഉറവകളോടു കൂടിയ കുളവും അന്നം വിളമ്പുന്ന പാടങ്ങളും മഹാവിഷ്ണു ചൈതന്യം നിറഞ്ഞ ആൽത്തറയോടു കൂടിയ അപൂർവ്വ ക്ഷേത്ര ചൈതന്യമാണിവിടെയുള്ളത്. പ്രകൃതിയും മനുഷ്യനും ഏകമാണെന്ന വിശ്വാസം ഇവിടെ എത്തിയാൽ മനസിലാക്കാനാവും.

ഇടംവലമായി മണ്ടയ്‌ക്കാട്, കൊടുങ്ങല്ലൂർ ദേവി സാന്നിധ്യവും യക്ഷിയമ്മയും നാഗദൈവങ്ങളും ഗണപതിയും ധർമ്മശാസ്താവും തലപ്പാറമലയും സുബ്രമണ്യഭഗവാനും മഹാദേവനും ബ്രഹ്മരക്ഷസും ഉപദൈവ സാന്നിധ്യമായി ഇവിടെ നിലകൊള്ളുന്നു.

ഈ ദേശം പഴമയിൽ തിളങ്ങിനിന്നിരുന്നത് കാർഷികവൃത്തി, പാരമ്പര്യശാസ്ത്രങ്ങൾ, കലകൾ, ജ്യോതിഷം, താന്ത്രികം, മാന്ത്രികം, ആയുർവേദം, ക്ഷേത്രകലകൾ തുടങ്ങിയവയുടെയും ഈറ്റില്ലം എന്ന നിലയിലായിരുന്നു. പ്രഗത്ഭരും പ്രതിഭാശാലികളും പണ്ഡിതരുമായ ജ്യോതിഷ മാന്ത്രിക പാരമ്പര്യക്കാരായ ഗുരുകാരണവന്മാരുടെ മഹിമയാണ് അതിന് നിതാനമായിരുന്നത്. ഏത് ദേശവാസികൾ ആകട്ടെ പാരമ്പര്യതൊഴിൽ ചെയ്യുന്നവർ ആകട്ടെ ജ്യോതിഷപണ്ഡിതന്മാർ തന്നെ ആയിക്കോട്ടെ, ഈ ക്ഷേത്രദർശനം നടത്തുന്നത് സർവഭീടസിദ്ധിക്ക് ഏറെ ഉതകുന്നതാണ്.

ഈ പുണ്യക്ഷേത്രദർശനത്തിലൂടെ മാറാരോഗങ്ങൾ മാറുന്നു. കലാ - സംസ്കാരിക - രാഷ്ട്രിയ മേഖലകളിൽ ഉയർച്ച ഉണ്ടാകുന്നു. സർവ്വ വിദ്യകളും പ്രദാനം ചെയ്യുന്ന ചാനിക്കാവ് അമ്മയുടെ ചൈതന്യം ജീവിതവിജയത്തിനും ലോകസമാധാനത്തിനും എന്നും വഴികാട്ടും.

പ്രാർഥനയോടെ
ക്ഷേത്രഉപദേശകസമിതി

Map of ചാണിക്കാവ് ദേവീക്ഷേത്രം

OTHER PLACES NEAR ചാണിക്കാവ് ദേവീക്ഷേത്രം