Urupunyakavu Temple

urupunyakavu temple,moodadi, Koyilandy, 673307
Urupunyakavu Temple Urupunyakavu Temple is one of the popular Religious Organization located in urupunyakavu temple,moodadi ,Koyilandy listed under Religious Organization in Koyilandy ,

Contact Details & Working Hours

More about Urupunyakavu Temple

ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം

പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രങ്ങളില്‍ ഒന്നായ ഉരുപുണ്യകാവ് ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം ദേശീയപാതയില്‍ നിന്നും 850 മീറ്റര്‍അകലെ ഉരുപുണ്യകാവ് കുന്നിന്‍ ചെരിവില്‍ ഓം എന്ന അക്ഷരരൂപത്തിലുള്ള അറബികടലിന്‍റെ തീരത്ത് അസ്തമയസൂര്യന്‍റെ
അഭൗമസൗന്ദര്യത്തിനുസാക്ഷ്യം വഹിച്ച് നില്‍ക്കുന്നു. കടലാക്രമണത്തില്‍ നിന്നും തന്‍റെ പ്രദേശത്തെ രക്ഷിക്കാന്‍ പരശുരാമന്‍ ശ്രീജലദുര്‍ഗ്ഗയെ പ്രധാന പ്രതിഷ്ഠയാക്കി നിര്‍മ്മിച്ച ഈ ക്ഷേത്രം ഒരു പുണ്യകാവ്, ഉരുപുണ്യകാവ്, ഗുരുപുണ്യകാവ് എന്നീപേരുകളില്‍ അറിയപ്പെടുന്നു.

പഞ്ചകോടിതീര്‍ത്ഥം ഒഴുകിയെത്തുന്ന അഞ്ചുതീര്‍ത്ഥക്കുളങ്ങള്‍ ഈ ക്ഷേത്രപരിസരത്തുകാണാം. പകുതി ഭാഗം തിടപ്പള്ളിയ്ക്കുള്ളിലായി കാണുന്നു. ഒരു തീര്‍തഥക്കുളത്തിലെ ജലമാണ് ഇവിടത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നത്. പാറമുകളിലാണീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത് എങ്കിലും ഒരടികുഴിച്ചാല്‍ നീരുറവകള്‍ കാണുന്നതു ഈ ക്ഷേത്രത്തിന്‍റെ അത്ഭുതപ്രതിഭാസമാണ്. ‍‍‍‍‍‍‌‍‍‍‍‌‌‍‍‌‍‍‍അഭീഷ്ടസിദ്ധി ലഭിക്കുന്ന ഈ ക്ഷേത്രം തിരുനെല്ലിയെപ്പോലെ പിത്യതര്‍പ്പണ‍ത്തിന് വളരെ വിശേഷപ്പെട്ടതാകയാല്‍ മരണം സംഭവിച്ച്‍ ‍‌‍1‍6‍ാ‌‍‍൦‍ അടിയന്തിരത്തി‍നും‍‌ ‍‍‍‍‍‍‍4‍‍‍‍‌‌‌‌1‌‍‍ാ൦‍ ‍‍‍‍ അടിയന്തിരത്തിനും ബലിയിടാന്‍ ധാരാളം ജനങ്ങള്‍ ഇവിടെ എത്താറുണ്ട്. കൂടാതെ കുംഭം, കര്‍ക്കിടകം, തുലാം എന്നീവാവുകളില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പിത്യതര്‍പ്പണത്തിനായി ഈ കടല്‍തീരത്തു എത്തിച്ചേരുന്നു. അതിനുള്ള എല്ലാ സജജീകരണങ്ങളും ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്‍,ഗണപതിഎന്നീ പ്രതഷ്ഠകള്‍ ഉപദേവന്‍മാരാണ്. ലക്ഷ്മി, വിദ്യാസ്വരൂപിണി, അന്നപൂര്‍ണ്ണേശ്വരി എന്നീ മൂന്നുംകൂടിയ പ്രതിഷ്ഠ എന്ന സങ്കല്‍പ്പവുംഉണ്ട്. എത്ര ശക്തമായകടല്‍ക്ഷോഭംഉണ്ടായാലും ക്ഷേത്രകോണിവരെ മാത്രമേ തിരമാലകള്‍ എത്താറുള്ളൂ എന്നതും ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. എത്ര ശക്തമായ കാറ്റടിച്ചാലും ശ്രീകോവിലിലെ വിളക്കുകള്‍ അണയാറില്ല.

സങ്കല്‍പ്പം


1.പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണവാംശമായജലദുര്‍ഗ്ഗ

2. അയ്യപ്പന്‍, ഗണപതി ഉപദേവന്‍മാര്‍അയ്യപ്പന്‍ ചുറ്റമ്പലത്തിനുപുറത്തെ പടിഞ്ഞാറ്മുഖമായ ശ്രീകോവിലില്‍ ഗണപതി ചുറ്റമ്പലത്തിനകത്തു കന്നിമൂലയില്‍ കിഴക്ക്മുഖമായി സ്ഥിതി ചെയ്യുന്നു.

Map of Urupunyakavu Temple