Nedumprayar

maramon, Pathanamthitta, 689549
Nedumprayar Nedumprayar is one of the popular Locality located in maramon ,Pathanamthitta listed under Home in Pathanamthitta , Local business in Pathanamthitta ,

Contact Details & Working Hours

More about Nedumprayar

പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കരയാണ് "നെടുംപ്രയാര്‍ ". കരയുടെ കിഴക്ക് ഭാഗം പമ്പാനദിയാല്‍ സമൃദ്ധമാണ്, വടക്ക് പുലിയാപഴകടവ് മുതല്‍ തെക്ക് മുളവൂര്‍ കടവ് (കൈപ്പുഴ കയം )വരെ ഏതാണ്ട്‌ രണ്ടു മൈല്‍ ദൂരം തെക്ക് വടക്കായി നീണ്ടു കിടക്കുന്നു . പതിനെട്ടരമുറി,നെടുംപ്രയാര്‍ , പ്രമാടത്തുപാറ , ചിറയിറമ്പ് എന്നീ ചെറിയ പ്രദേശങ്ങള്‍ അടങ്ങിയതാണ് നെടുംപ്രയാര്‍. തൊട്ടടുത്ത കരയായ കുറിയന്നൂര്‍ മറുകരയായ കീഴുകര കരകളില്‍ നിന്ന് നോക്കിയാല്‍ ആറിന്‍റെ നടുവില്‍ ഭീമാകാരമായ പാറ സ്ഥിതിചെയ്യുന്നത് പോലെ തോന്നതക്കവിധത്തില്‍ കാണുവാന്‍ സാധിക്കും , ആറിന്‍റെ നടുക്ക് പാറ കാണുന്നതു നെടും+പാറ+ആര്‍ = "നെടുംപ്രയാര്‍ ") ഈ വിധത്തില്‍ പറഞ്ഞു ലോപിച്ചു നെടുംപ്രയാര്‍ എന്ന പേരുണ്ടായി എന്നു പഴമൊഴി. ആ പേരു എക്കാലവും ഓരോ നെടുംപ്രയാറൂകാരന്റെയും സ്വകാര്യ അഹങ്കാരം തന്നെ ആണ് ആവശ്യത്തിനും അനാവശ്യത്തിനും ഞങ്ങള്‍ എടുത്തു പറയുന്ന ഞങ്ങളുടെ സ്വന്തം കര *നെടുംപ്രയാര്‍ *
ലിപികളാല്‍ എഴുതപെട്ടിട്ടില്ലാത്ത വളരെ അധികം ചരിത്രങ്ങള്‍ ഉറങ്ങുന്ന നാടാണ്‌ നെടുംപ്രയാര്‍. മഹാമാന്ദ്രികനായിരുന്ന തേവലശ്ശേരിനമ്പിയുടെ മാന്ത്രീകകളരിയും ഉപാസനാമൂര്‍ത്തിയായ പനയന്നാര്‍ കവിലമ്മയെ നമ്പി ആവാഹിച്ചു കുടിയിരുത്തി പൂജിച്ചിരുന്നതുമായ തേവലശ്ശേരി ദേവി ക്ഷേത്രം ,തിരുവോണ ദിനം ഉപവാ സമാനുഷ്ടിക്കാന്‍ വിധിക്കപെട്ടു അന്നേദിവസം ജലപാനം കഴിക്കാതെ ഉപവാസം അനുഷ്ടിക്കുന്ന കാരണവരുടെ ചെറുകര ഇല്ലം , പ്രകൃതിയുടെ മടിത്തട്ട് ശ്രീകൊവിലാക്കി അതില്‍ കുടി കൊള്ളുന്ന പ്രമടാത്തപ്പന്‍, മഹാവിഷ്ണുവിനും സുബ്രഹ്മണ്യ സ്വാമിക്കും ഒരേപോലെ പ്രാധാന്യം ഉള്ള തേവരക്കുന്നു ക്ഷേത്രം ,മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോസ്റ്റ്‌. റവ. ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തക്കു ജന്മം നല്‍കിയ കുടുംബമായ പാലക്കുന്നത്തു തറവാട് ,ലോക പ്രശസ്തമായ മാരാമണ്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന് ആദിധേയത്വം വഹിക്കുന്ന കര, ഭഗവത്ദൂത് എന്നാ വഞ്ചിപാട്ട് രചയിതാവ് ശ്രീ ഗോപാലപിള്ള വൈദ്യൻ, നാനാജാതി മതസ്ഥര്‍ ഒരേ മനസായി ഒത്തൊരുമിച്ചു കഴിയുന്ന ഞങ്ങളുടെ പുണ്യ ദേശം .ഇതിനെല്ലാമുപരി കരയുടെ മാനസപുത്രന്‍ നെടുംപ്രയാര്‍ പള്ളിയോടവും..

Map of Nedumprayar