Mayiladumpara Mahadeva Temple

Kuriannoor, 689545
Mayiladumpara Mahadeva Temple Mayiladumpara Mahadeva Temple is one of the popular Hindu Temple located in ,Kuriannoor listed under Hindu Temple in Kuriannoor , Church/religious organization in Kuriannoor ,

Contact Details & Working Hours

More about Mayiladumpara Mahadeva Temple

കൈലാസനാഥനായ ശ്രീ മഹാദേവന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന, ഭക്തർക്ക്‌ കൈലാസം എന്നു തന്നെ തോന്നൽ ഉളവാക്കുന്ന ഈ ക്ഷേത്രം , ശിവഭക്തനായ ബ്രഹ്മശ്രീ തപസ്വി ഓമലിനാൽ പ്രതിഷ്ടിതമായതാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറിയന്നൂർ എന്ന കൊച്ചുഗ്രാമത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
എ .ഡി 1870 ൽ( കൊല്ലവർഷം 1045) ആണ് തപസിലൂടെ ബ്രഹ്മജ്ഞാനം കൈവന്ന ബ്രഹ്മശ്രീ തപസ്വി ഓമൽ മൈലാടുംപാറയിൽ മഹാദേവ പ്രതിഷ്ഠ നടത്തിയത്. ചരിത്രപരമായി അബ്രാഹ്മണൻ ആയ ഒരാൾ ക്ഷേത്ര പ്രതിഷ്ഠ ആദ്യമായി നടത്തിയതായി അറിയപ്പെടുന്നത് അരുവിപ്പുറത്തെ ശ്രീ നാരായണഗുരുവിന്റെ ശിവപ്രതിഷ്ഠ ആണ്. എന്നാൽ ശ്രീ ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുന്നത് എ.ഡി 1888 ൽ ഒരു ശിവരാത്രി നാളിൽ ആണ്. അതിനും 18 വർഷങ്ങൾക്ക് മുൻപ് പ്രതിഷ്ടിതമായാതാണ് മൈലാടുംപറ മഹാദേവ ക്ഷേത്രം. എന്നാൽ പിന്മുറക്കാരുടെ അജ്ഞതയോ , ഇത് ചരിത്രത്താളുകളിൽ വരേണ്ടതിന്റെ മഹനീയത മനസിലാക്കാഞ്ഞിട്ടോ എന്തോ, ഇന്നും ഈ ചരിത്രം കുറിയന്നൂരിലും പരിസരങ്ങളിലും മാത്രം ഒതുങ്ങി, പുറംലോകം അറിയാതെ പോയി.
ഇന്ന് കേരള പുലയർ മഹാസഭ 784ആം നമ്പർ ശാഖയുടെ ചുമതലയിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനം എങ്കിലും ഈ ക്ഷേത്രത്തിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങളിലും ജാതി-മത വ്യത്യാസമില്ലാതെ ഈ നാട്ടിലെ എല്ലാ ജനങ്ങളും പ്രവർത്തിക്കുന്നു എന്നത് മറ്റൊരിടത്തും കാണാത്ത സവിശേഷതയാണ്. എല്ലാവരുടെയും അപ്പൂപ്പനായി ബ്രഹ്മശ്രീ തപസ്വി ഓമൽ മക്കൾക്ക്‌ അനുഗ്രഹം ചൊരിഞ്ഞ് ഇവിടെ കുടികൊള്ളുന്നു.

Map of Mayiladumpara Mahadeva Temple