BISMI HYPERMART

LuLu International Shopping Mall Pvt. Ltd., N.H 47, Edapally,, Kochi, 682024
BISMI HYPERMART BISMI HYPERMART is one of the popular Shopping Mall located in LuLu International Shopping Mall Pvt. Ltd., N.H 47, Edapally, ,Kochi listed under Shopping/retail in Kochi , Shopping Mall in Kochi ,

Contact Details & Working Hours

More about BISMI HYPERMART


കേരളത്തിലെ വീട്ടമ്മമാര്‍ക്കിടയില്‍ ബിസ്മി എന്ന പേര് പ്രിയങ്കരമായി മാറിയിട്ട് നാളുകള്‍ ഏറെയായി. 1974 മുതല്‍ ആ പേര് കേരളം ഏറ്റെടുക്കുകയായിരുന്നു. റീട്ടെയ്ല്‍ രംഗത്ത് ഇന്ന് ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ബിസ്മി. സ്വന്തമായുണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കടന്നുവരാന്‍ വി എ യൂസഫ് എന്ന ചെറുപ്പക്കാരന്‍ കാണിച്ച ധൈര്യമാണ് ബിസ്മി ഗ്രൂപ്പിന്റെ ആണിക്കല്ലായത്. അതേ ചങ്കുറപ്പുതന്നെയാണ് പടിപടിയായുള്ള വളര്‍ച്ചയില്‍ ബിസ്മിക്ക് കൈത്താങ്ങായതും. ചെയര്‍മാനായ വിഎ യൂസഫും, മാനേജിംഗ് ഡയറക്ടറായ വിഎ അജ്മലും ചേര്‍ന്ന് കേരളത്തിനു മുന്നില്‍ ബിസ്മിയെ വളര്‍ത്തിയത് വേറിട്ട ബിസിനസ് മാതൃക കാട്ടിയാണ്.

ഗ്യാസ് വിതരണത്തിലൂടെയാണ് ബിസ്മി റീട്ടെയ്ല്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1984-ലാണ് ബിസ്മി ഗ്യാസ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. സുതാര്യതയും മികച്ച സേവനങ്ങളും ഉപഭോക്താക്കള്‍ക്കിടയില്‍ ബിസ്മിയെ വളര്‍ത്തി. ഇത് കൂടുതല്‍ നൂതന ആശയങ്ങളിലേക്കും വൈവിധ്യവത്കരണത്തിലേക്കും ബിസ്മിയെ നയിച്ചു. മാനേജിംഗ് ഡയറക്ടറായ അജ്മലിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയെ വളര്‍ച്ചയിലേക്ക് എത്തിച്ചു. ഗൃഹോപകരണ വിതരണ രംഗത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നിര്‍ണായക തീരുമാനം 2003-ലാണ് അദ്ദേഹം കൈക്കൊള്ളുന്നത്. ഇത് പുതിയൊരു വഴിത്തിരിവ് തന്നെയായിരുന്നു. ഉപഭോക്താക്കളുടെ പള്‍സ് അറിഞ്ഞു തന്നെയായിരുന്നു അജ്മലിന്റെ ഓരോ നീക്കവും.

”റീട്ടെയ്ല്‍ രംഗം കേന്ദ്രീകരിച്ചാണ് ബിസ്മി പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. രണ്ടുവിഭാഗങ്ങളായാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഒന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍. ഇതിനായി കേരളത്തിലുടനീളമായി 11 സ്‌റ്റോറുകളുണ്ട്. രണ്ടാമത്തെ സെഗ്മെന്റ് എന്നത് ഹൈപ്പര്‍മാര്‍ക്കറ്റുകളാണ്. ഇത്തരം അഞ്ച് സ്റ്റോറുകളുണ്ട്. ഇനി അഞ്ചു സ്‌റ്റോറുകള്‍ കൂടി വരാനിരിക്കുന്നു,” ബിസ്മി ഗ്രൂപ്പിനെക്കുറിച്ച് അജ്മല്‍ സംസാരിച്ചു തുടങ്ങുന്നു

Map of BISMI HYPERMART