KL 57 Koduvally - കൊടുവള്ളി

Main Road, Calicut, 673572
KL 57 Koduvally - കൊടുവള്ളി KL 57 Koduvally - കൊടുവള്ളി is one of the popular Public & Government Service located in Main Road ,Calicut listed under Public places in Calicut , Public Square in Calicut ,

Contact Details & Working Hours

More about KL 57 Koduvally - കൊടുവള്ളി

Story of Koduvally
പ്രാദേശിക ചരിത്രം KODUVALLY..
പ്രാചീന മലബാറില്‍ 1947-ന് മുമ്പ് നിലവിലുണ്ടായിരുന്ന 3 പഞ്ചായത്തുകളില്‍ ഒന്നാണ് കൊടുവളളി. ഇന്ന് ഓമശ്ശേരി പഞ്ചായത്തിലുള്ള മങ്ങാട് പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പഴയ കൊടുവള്ളി പഞ്ചായത്ത്. താമരശ്ശേരി പഞ്ചായത്തിലുള്‍പ്പെട്ട പരപ്പന്‍ പൊയില്‍, കാരാടി തുടങ്ങിയ പ്രദേശങ്ങള്‍ കൊടുവള്ളിയിലായിരുന്നു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലായിരുന്നു താമരശ്ശേരിയും ബാലുശ്ശേരിയുമൊഴിച്ചുള്ള മറ്റെല്ലാ അയല്‍പക്ക പഞ്ചായത്തുകളും. സ്വാതന്ത്യ്രത്തിനു മുമ്പുള്ള പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് ജി.ടി.കെ.പരിയേയിക്കുട്ടി അധികാരിയായിരുന്നു.1953-ല്‍ കൈപൊക്കി പഞ്ചായത്ത് മെമ്പര്‍മാരെ തിരഞ്ഞെടുത്ത സംഭവം ചരിത്രരേഖകളില്‍ കാണുന്നു. വാര്‍ഡുകള്‍ക്കുപകരം ബ്ളോക്ക് എന്ന പേരിലാണ് പഞ്ചായത്തതിര്‍ത്തിയും നിയോജക മണ്ഡലങ്ങളും വിഭജിക്കപ്പെട്ടിരുന്നത്.പഞ്ചായത്തില്‍ എക്സിക്യൂട്ടീവ് അധികാരങ്ങളുള്‍പ്പെടെ മുഴുവന്‍ അധികാരങ്ങളും പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നു.കൊടുവള്ളി ഹയര്‍ എലിമെണ്ടറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.പി.കൃഷ്ണന്‍ നായരും കൊടുവള്ളിയുടെ വികസനത്തില്‍ മുഖ്യപങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു. ഗ്രാമ മുന്‍സിഫ് കൂടിയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമകോടതിയില്‍ കേസുകള്‍ ശ്രവിച്ച് വിധി പറയാറുണ്ടായിരുന്നു. പഞ്ചായത്ത് പരിധിയില്‍ അലഞ്ഞു നടക്കുന്ന കാലികളെ പിടിച്ചുകൊണ്ടുവന്നു കെട്ടുന്ന പൌെണ്ടാല എന്ന പേരില്‍ അറിയപ്പെടുന്ന പൊതു കാലിത്തൊഴുത്ത് ഇന്നു ലോക്കല്‍ ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മലബാര്‍.അന്നു വീടുകളിലൊന്നും ഇന്നത്തെപ്പോലെ റേഡിയോ ഉണ്ടായിരുന്നില്ല. പഞ്ചായത്തില്‍ മാത്രമുണ്ടായിരുന്ന റേഡിയോ മുമ്പാകെ പാട്ടുകേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടുക പതിവായിരുന്നു.അന്ന് പഞ്ചായത്തില്‍ 3 റോഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊടുവള്ളി-ഓമശ്ശേരി, കൊടുവള്ളി-നരിക്കുനി, കൊടുവള്ളി-കരുവമ്പൊയില്‍ എന്നിവയാണ് റോഡുകള്‍. അധികാരി എന്നത് ഇന്നത്തെ വില്ലേജ് ഓഫീസര്‍ക്കുള്ള സ്ഥാനപ്പേരായിരുന്നു. അധികാരിയുടെ അധികാരങ്ങള്‍ അന്ന് വിപുലമായിരുന്നു. കൊടുവള്ളി ചന്ത അന്ന് അധികാരിമാരുടെ അധീനതയിലായിരുന്നു. 1924-ല്‍ കൊടുവള്ളി ചന്ത, ഇന്ന് മോഡേണ്‍ വുഡ് ഇന്‍ഡസ്ട്രീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആദ്യമായി സ്ഥാപിച്ചത് കരുവന്‍പൊയില്‍ പ്രദേശത്തെ പൊയില്‍ അബ്ദുള്ള സാഹിബ് ആയിരുന്നു.പുരാതന കൊടുവള്ളിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഓഫീസുകളാണ് രജിസ്ട്രാര്‍ ഓഫീസ്, അംശക്കച്ചേരി, പോസ്റ്റാഫീസ് എന്നിവ. ഈ അംശക്കച്ചേരി നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ പഴയ ബസ്സ്റ്റാന്റ് സ്ഥിതി ചെയ്യുന്നത്.ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത വാവാട്ട് ഉറുവാന്‍, കുണ്ടുങ്ങല്‍ കണ്ണന്‍കുട്ടി, എം.കെ.പരമേശ്വരന്‍ നമ്പീശന്‍, വി.പാച്ചുകുട്ടി, എം.വേലുക്കുട്ടി തുടങ്ങിയവര്‍ ഹരിജനോദ്ധാരണത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടിയുള്ള സമരത്തിന് നേതൃത്വം കൊടുത്തവരായിരുന്നു.കൊടുവള്ളിയില്‍ ആദ്യമായി സ്ഥാപിച്ച ജ്ഞാനപോഷിണി വായനശാലയുടെ സ്ഥാപകര്‍ മറിവീട്ടില്‍ ഉക്കാരന്‍ കുട്ടി നായരടക്കമുള്ള മറിവീട്ടില്‍ കുടുംബമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ആവേശമുള്‍ക്കൊണ്ട ഈ വായനശാലയുടെ പേര് പിന്നീട് ഗാന്ധി സ്മാരക വായനശാല എന്നാക്കി മാറ്റി.ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ആദ്യത്തെ പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റര്‍ വെണ്ടര്‍ ആലിക്കുഞ്ഞി എന്ന മണാളന്‍ തോട്ടത്തില്‍ ആലിക്കുഞ്ഞിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യത്തെ ബിരുദധാരി മാധവനും ആദ്യത്തെ ഡോക്ടര്‍ പി.സി.സിയാലിയും, അഭിഭാഷകന്‍ പി.കെ.മൂസയും, ബിരുദാനന്തരബിരുദധാരി എം.മാധവന്‍ നമ്പൂതിരിയും ബി.എഡ്.കാരന്‍ പി.സി.വേലായുധന്‍ മാസ്റ്ററുമാണ്.തലപെരുമണ്ണയിലെ വള്ളിക്കാട്ട ഇമ്പിച്ചിമോതി സാഹിബ് പഞ്ചായത്തില്‍ അറിയപ്പെടുന്ന ഒരു അധികാര ശക്തിയായിരുന്നു. പ്രാദേശിക നിലവാരത്തില്‍ കേസുകള്‍ കേള്‍ക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് 10 ജൂറിമാരെ നിശ്ചയിച്ചതില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. ഇദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പട്ടാളം ലഹളക്കാലത്ത് കൊടുവള്ളിയില്‍ വന്നത്. കൊടുവള്ളിയിലെ വിദ്യാഭ്യാസരംഗത്ത് പരേതനായ കെ.വി.മോയിന്‍കുട്ടി ഹാജി വഹിച്ച പങ്ക് വളരെ വലുതാണ്. കൊടുവള്ളി ഹൈസ്കൂളിന്റെ സ്ഥാപനത്തിലും കരുവമ്പൊയില്‍ സ്ക്കൂളിന്റെ നിലനില്‍പിലും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സഹായങ്ങള്‍ നല്‍്കുന്നതിനും മോയീന്‍കുട്ടി ഹാജി വഹിച്ച പങ്ക് വളരെ വലുതാണ്. കൊടുവള്ളിയിലെ ആദ്യത്തെ വ്യാപാരി ആക്കോട്ട് നിന്നു വന്ന എം.പി കുഞ്ഞോയി ഹാജിയായിരുന്നു.200 ഓളം വരുന്ന സ്വര്‍ണ്ണക്കടകളുള്ള, സുവര്‍ണ്ണനഗരി എന്ന് വിദേശ പത്രങ്ങള്‍ പോലും വിശേഷിപ്പിച്ച കൊടുവള്ളിയില്‍ ആദ്യമായി സ്വര്‍ണ്ണ വ്യാപാരം തുടങ്ങിയത് കുയ്യില്‍ അഹമ്മദ് ആയിരുന്നു.മാനീപുരത്തെ മക്കാട്ട് വാസുദേവന്‍ നമ്പൂതിരി പഞ്ചായത്തിലെ ഏറ്റവും വലിയ ജന്മിയും വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ അതീവ ശ്രദ്ധ പതിപ്പിച്ച വ്യക്തിയുമായിരുന്നു.
വിദ്യാഭ്യാസചരിത്രം
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ജന്മമെടുത്ത് അറിവിന്റെ വെളിച്ചം കാണിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കൊടുവള്ളി, കരുവമ്പൊയില്‍, തലപ്പെരുമണ്ണ, വാവാട് എന്നീ പ്രദേശങ്ങളിലെ ജി.എം.എല്‍.പി. സ്ക്കൂളുകളും പറമ്പത്ത് കാവിലെ എയിഡഡ് എല്‍.പി സ്ക്കൂളും. ആ കാലഘട്ടത്തെ ദീപ്തമാക്കിയ ഈ സ്കൂളുകള്‍ എലിമെന്ററി സ്കൂള്‍ എന്ന നാമധേയത്തിലാണ് അറിയപ്പെട്ടിരുന്നത്.ഇന്നത്തെ കൊടുവള്ളി ഗവണ്‍മെന്റ് സ്കൂള്‍ ഒരു ഗേള്‍സ് സ്കൂളായിരുന്നു. 1949-ല്‍ അന്നത്തെ വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി.ഒ.ടി.കുഞ്ഞിപ്പക്കി സാഹിബ് കൊടുവള്ളിയിലെ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചതിന്റെ പേരില്‍ ഇതൊരു ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം 1957-ല്‍ അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.ടി.ഭാസ്ക്കര പണിക്കര്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് പ്രസ്തുത സ്കൂള്‍ ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന കരുവമ്പൊയില്‍ പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത് പരിയേയിക്കുട്ടി അധികാരിയായിരുന്നു. ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളായിരുന്നു പരേതനായ ഹാജി ടി.പി.കോയട്ടി മാസ്റ്റര്‍, പി.ചെക്കുട്ടി മാസ്റ്റര്‍ തുടങ്ങിയ വ്യക്തികള്‍.
സാംസ്ക്കാരിക ചരിത്രം
സ്വാതന്ത്ര്യസമരവുമായി വളരെയേറെ ബന്ധമുളള വയനാടന്‍ മലയോരങ്ങളോട് അടുത്തു കിടക്കുന്ന കൊടുവള്ളിയില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ ഇന്നത്തെ രജിസ്ട്രാഫീസിനു മുന്‍ഭാഗത്ത് കൊടുവള്ളിയിലെ ആദ്യത്തെ വായനശാലയായ ജ്ഞാനപോഷിണി വായനശാല സ്ഥാപിതമായി. ഇത് പിന്നീട് ഗാന്ധി സ്മാരക വായനശാലയായി മാറി.കൊടുവള്ളിയില്‍ രൂപം കൊണ്ട ആദ്യത്തെ സാമൂഹ്യസംഘടനയായിരുന്നു ടി.കെ.പരിയേയിക്കുട്ടി അധികാരി പ്രസിഡന്റും എം.പി.ഇസ്മാല്‍ കുട്ടി ഹാജി സെക്രട്ടറിയുമായ നുസ്രത്തുല്‍ ഇസ്ളാം സംഘം.ഒരുകാലത്ത് കാടുകളും വള്ളിപടര്‍പ്പുകളും നിറഞ്ഞു കിടന്ന പ്രദേശങ്ങളിലെ ജനത ഉല്‍പ്പാദന കാര്‍ഷികവൃത്തികളില്‍ നിന്ന് അടുത്ത കാലത്താണ് കച്ചവടത്തിലേക്ക് മാറി വന്നത്.ഇവിടുത്തെ പ്രധാന ജനത മുസ്ളീങ്ങളും, ഹിന്ദുക്കളുമാണ്, മറ്റ് പ്രദേശങ്ങളില്‍ നിജനത ് വന്ന് സ്ഥിരതാമസക്കാരായി മാറിയ നാമമാത്രമായ ക്രിസ്ത്യന്‍ വിഭാഗങ്ങളും, സ്വര്‍ണ്ണാഭരണ നിര്‍മ്മാണം, മറ്റു കൂലിതൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിഭാഗക്കാരും സ്ഥിരതാമസക്കാരായുണ്ട്. പ്രാചീനമായ മുസ്ളീം, ഹൈന്ദവ ആരാധനാലയങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. വിവിധ മതാചാരപ്രകാരമുള്ള സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും പ്രാദേശിക ഉല്‍സവങ്ങളും ഇതോടനുബന്ധിച്ച് നടക്കാറുണ്ട്. മതസഹിഷ്ണുതയിലും സൌഹാര്‍ദ്ദത്തിലും പ്രാചീന കാലം മുതല്‍ കൊടുവള്ളി പ്രസിദ്ധമാണ്.സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കികൊണ്ട് കൊടുവള്ളി മുസ്ളീം യത്തീംഖാന 1978 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.ദേശീയ പുരസ്കാരം ലഭിച്ച ഈ യത്തീംഖാന സ്ഥാപിക്കുന്നതിനുള്ള സ്ഥലം സംഭാവന ചെയ്തത് പരേതനായ എം.പി.ടി.ആലിക്കുഞ്ഞി ഹാജിയാണ്.

Map of KL 57 Koduvally - കൊടുവള്ളി