Guhanandapuram

Chavarasouth, Kollam (Quilon), 691584
Guhanandapuram Guhanandapuram is one of the popular Religious Organization located in Chavarasouth ,Kollam (Quilon) listed under Hindu Temple in Kollam (Quilon) , Church/religious organization in Kollam (Quilon) ,

Contact Details & Working Hours

More about Guhanandapuram

സുബ്രഹ്മണ്യൻ, കാർത്തികേയൻ.
സുബ്രമണ്യൻ

ദേവനാഗരി सुब्रमन्या
സംസ്കൃതം Kārttikeya
തമിഴ് முருகன
ആയുധം വേൽ
പങ്കാളി വള്ളി ദേവിയും ദേവയാനിയും
വാഹനം മയിൽ

ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു


മറ്റു നാമങ്ങൾ

സ്കന്ദൻ
ഗുഹൻ
ഷണ്മുഖൻ
വേലൻ
വേലായുധൻ
കാർത്തികേയൻ
ആറുമുഖൻ
കുമരൻ
മയൂരവാഹനൻ
സുബ്രഹ്മണ്യൻ
മുരുകൻ
ശരവണൻ

തൈപ്പൂയം

മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു.ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട്‌ .
മൂലമന്ത്രം

ഓം വചത്ഭൂവേ നമഃ
ധ്യാനശ്ലോകം

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും,ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
ഐതീഹ്യം

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ,താരകാസുരൻ,സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനണ് സുബ്രഹ്മണ്യൻ അവതരിച്ചത്.ശീവ പുത്രനു മാത്രമെ തങളെ വധിക്കാനാകവു എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവഹം കഴിക്കുകയും ചെയ്തു.എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റ്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു.ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റ്റെ നിർദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റ്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ,താരകാസുരൻ,സിംഹവക്ത്രൻ എന്നീ അസുരന്മാരുമായ് യുദ്ധ്ത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.

ഫലകം:സ്കാന്ദപുരാണം

മറ്റൊരു ഐതീഹ്യപ്രകാരം അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു.അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പരയുന്നു.

Map of Guhanandapuram