Ghss Balal Kasargod

Kasaragod, 671533
Ghss Balal Kasargod Ghss Balal Kasargod is one of the popular High School located in ,Kasaragod listed under School in Kasaragod , High School in Kasaragod ,

Contact Details & Working Hours

More about Ghss Balal Kasargod

1954 ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് 1 മുതല്‍ 12 വരെ ക്ലാസ്സുകളുള്ള അക്കാദമികവും പാഠ്യേതരവുമായ നേട്ടങ്ങള്‍ കൊയ്തെടുക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ്.
അരനൂറ്റാണ്ടിനപ്പുറത്ത് നിബിഡ വന പ്രദേശമായിരുന്നു ബളാല്‍.ജനസാന്ദ്രതയും സാക്ഷരതയും തീരെക്കുറഞ്ഞ പ്രദേശം.അക്കാലത്ത് സൌത്ത് കാനറയുടെ ഭാഗമായിരുന്ന കണ്ണൂര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ബളാലില്‍ അനുമതി നല്കിയത്.സ്കൂള്‍ അനുവദിച്ച ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥന്‍ ബളാലിലെ ശ്രീ ജി.നാരായണന്‍ നായരെക്കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയും സ്കൂളിനാവശ്യമായ സ്ഥലം ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. ജി.നാരായണന്‍ നായരാണ് മാലോം പട്ടേലര്‍ എന്ന സി കുഞ്ഞിക്കണ്ണന്‍ നായരുമായി ബന്ധപ്പെട്ട് സ്കൂളിനു വേണ്ടി രണ്ടേക്കര്‍ സ്ഥലം സൗജന്യമായി അദ്ദേഹത്തില്‍ നിന്നു വാങ്ങിയെടുക്കാന്‍ മുന്‍കയ്യെടുത്തത്.അധികൃതരില്‍ നിന്നു ലഭിച്ച ചെറിയ തുകയും നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത തുകയും മരങ്ങളും ഉപയോഗിച്ചാണ് സ്കൂളിന്റെ ആദ്യത്തെ കെട്ടിടം (ഇന്നത്തെ എല്‍.പി.ഹാള്‍) നിര്‍മ്മിച്ചത്.1974 ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോഴും കെട്ടിടങ്ങളുടെയും ഫര്‍ണിച്ചറിന്‍റെയും കുറവ് നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് നികത്തപ്പെട്ടത്.
1980 ല്‍ ദീര്‍ഘകാലത്തെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോഴും ഭൗതിക സാഹചര്യങ്ങള്‍ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒട്ടും മെച്ചമായിരുന്നില്ല.ഹൈസ്കൂളായി ഉയര്‍ത്താന്‍ അധികമായി വേണ്ടിവന്ന ഒരേക്കര്‍ സ്ഥലം സി കുഞ്ഞിക്കണ്ണന്‍ നായരുടെ പക്കല്‍ നിന്നു തന്നെ ചെറിയ തുകയ്ക്ക് ലഭ്യമാക്കിയത് നാട്ടുകാരുടെ കൂട്ടായ്മയായിരുന്നു.സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാനുമുള്ള രചനാത്മക പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായ സംഭാവനകളാണ് സുമനസ്സുകളായ നാട്ടുകാര്‍ നല്‍കിയത്.
ഹൈസ്കൂളെന്ന നിലയില്‍ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ മികവ് പുലര്‍ത്തിയതിന്റെ ഫലമായി 2011 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു. സയന്‍സ്,ഹ്യുമാനിറ്റീസ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.എങ്കിലും ഭൌതിക സൌകര്യങ്ങളുടെയും യാത്രാസൌകര്യത്തിന്റെയും മറ്റു കാര്യങ്ങളില്‍ ഇനിയും നമ്മുടെ സ്കൂള്‍ വളരെയധികം മെച്ചപ്പെടേണ്ടിയിരിക്കുന്നു.അതിനായി നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നമ്മളോരോരുത്തരും കൈകോര്‍ക്കാം

Map of Ghss Balal Kasargod