Ashraya Foundation

1 star(s) from 1 votes
Eriyad, Kodungallur, 680666
Ashraya Foundation Ashraya Foundation is one of the popular Nonprofit Organization located in Eriyad ,Kodungallur listed under Non-profit organization in Kodungallur ,

Contact Details & Working Hours

More about Ashraya Foundation

സമൂഹത്തില്‍ അവശതയും അവഗണനയും അനുഭവിക്കുന്ന വികലാംഗരുടെയും അഗതികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആശ്രയ ഫൗണ്ടേഷന്‍.

യോഗ്യരായ വികലാംഗ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുക, നിരാലംബരായ അഗതികള്‍ക്ക് വീട് നിര്‍മ്മിക്കുക തുടങ്ങിയ ബൃഹത്തായ ഭാവി പദ്ധതികളാണ് ആശ്രയ ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്നത്.

2008 ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉന്നത വിദ്യാഭ്യാസം, വികലാംഗ കുടുംബ ചികിത്സാ സഹായം, അഗതികള്‍ക്ക് വീട് നിര്‍മ്മാണം എന്നീ മേഖലകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ വര്‍ഷം തോറും സേവനം നല്‍കി വരുന്നു.

10 വർഷമെത്തിയ ട്രസ്റ്റിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി സഹായ മനസ്കരായ സുഹൃത്തുക്കളില്‍ നിന്നും ഒരു ധനസമാഹരണം ലക്ഷ്യമിടുന്നു.

താങ്കളുടെ സംഭാവന എത്ര തന്നെ ആയാലും താഴെ പറയുന്ന രീതിയില്‍ നല്‍കാവുന്നതാണ്.

1. ട്രസ്റ്റിന്‍റെ പേമെന്‍റ് ഗേറ്റ് വേ വഴി എടിഎം/ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിച്ച് പേജിലെ "Donate" ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആശ്രയ ഫൗണ്ടേഷന്‍ ട്രസ്റ്റിന്‍റെ ബാങ്ക് അക്കൌണ്ടിലേക്ക് ഓണ്‍ലൈനായി നല്‍കാം.

2. ട്രസ്റ്റിന്‍റെ ബാങ്ക് അക്കൌണ്ടിലേക്ക് നെറ്റ് ബാങ്കിംഗ് മുഖേന ഫണ്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യാം.

Bank Name: State Bank of India

Branch: Kodungallur Main Branch

A/c. Holder: Ashraya Foundation

SB A/c No. 67069201735
IFSC Code: SBIN0070169

3. "Ashraya Foundation" എന്ന പേരില്‍ ചെക്ക്/ഡി ഡി എന്നിവ ട്രസ്റ്റിന്‍റെ അഡ്രസ്സില്‍ അയക്കാം,

എല്ലാ സംഭാവനകളും ഓഡിറ്റ്‌ ചെയ്ത് വര്‍ഷം തോറും ഗവണ്മെന്‍റില്‍ സമര്‍പ്പിച്ച്‌ ട്രസ്റ്റിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നമ്മുടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജന വിഭാഗത്തിന്‍റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന ആശ്രയ ഫൗണ്ടേഷന്‍റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

വിശ്വാസപൂർവ്വം,

ആശ്രയ ഫൗണ്ടേഷൻ (ട്രസ്റ്റിന്) വേണ്ടി, ചെയർമാൻ &സി.ഇ.ഒ. Mob: No.(+91) 7012223287.

Visit us on: http://ashrayacharity.com/

Map of Ashraya Foundation