Anchal - അഞ്ചൽ

City, Anchal, 691306
Anchal  - അഞ്ചൽ Anchal - അഞ്ചൽ is one of the popular Landmark & Historical Place located in City ,Anchal listed under Landmark in Anchal ,

Contact Details & Working Hours

More about Anchal - അഞ്ചൽ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് അഞ്ചൽ. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌. അഞ്ചലിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ പുനലൂർ, കൊട്ടാരക്കര, കുളത്തൂപ്പുഴ, ആയൂർ എന്നിവയാണ്.അഞ്ചലിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ പദ്ധതി തെന്മല, ചടയമംഗലം ജടായു പാറ, ആനക്കുളം കുടുക്കത്തു പാറ ,തടിക്കാട്‌ മലമേല്‍ പാറ , കോട്ടുക്കൽ ഗുഹാക്ഷേത്രം,പാലരുവി വെള്ളച്ചാട്ടം (45 കിലോമീറ്റർ അകലെ) എന്നിവ. തെന്മല പരിസ്ഥിതി-വിനോദസഞ്ചാര കേന്ദ്രം 28 കിലോമീറ്റർ അകലെയാണ്.ഇന്ത്യയിലെ പ്രധാന ഓയില്‍ പാം പ്ലാന്റെഷന്‍ ....Etc...

അഞ്ചലിന് ആ പേരുവരുവാന്‍ പല കാരണങ്ങള്‍ ഉണ്ട് അതിലൊന്ന് അഞ്ചല്‍ ആപ്പീസ് എന്നറിയപ്പെട്ടിരുന്ന തപാല്‍ അപ്പീസിന്റെ സാന്നിധ്യം ആയിരുന്നു

മറ്റൊന്ന് അഞ്ചലിലെ അഞ്ചു തര്‍ക്കങ്ങള്‍ ആണ് അവകള്‍ ഇതാണ്

1.ഏറം ചിറ കുളമോ ചിറയോ?
അഞ്ചലിൽ നിന്നും ഏകദേശം 4 കി.മീ. ഉള്ളിൽ ഏറം ജംഗ്ഷനു സമീപത്തയിട്ടാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കം നിലനിൽക്കുന്നുണ്ട്. സാധാരണ കുളങ്ങളേക്കാൾ വലുതും ചിറയേക്കാൾ ചെറുതും, രൂപം കൊണ്ട് തിരിച്ചറിയാൻ പറ്റാത്തതുമാണ്. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലും ആണ്. ഈ കുളത്തിന്റെ ആകൃതി ഇതുരണ്ടും അല്ലാത്തതിനാലാണ് പ്രസ്തുത സംശയം നിലനിൽക്കുന്നത്.

2.അഗസ്ത്യകോട് മുനി ആണോ പെണ്ണോ ?
അഞ്ചലിൽ നിന്നും ഏകദേശം 1.5 കി.മീ. ഉള്ളിൽ , അഞ്ചലിൽ നിന്നും പുനലൂർ പോകുന്ന വഴിയിൽ മെയിൻ റോഡിൽ നിന്നും അല്പം അകത്തേക്ക് മാറി അഗസ്ത്യക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രത്തെ ക്കുറിച്ചാണ് രണ്ടാമത്തെ തർക്കം. ഈ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ അതോ പെണ്ണാണോ എന്നത് ഇതുവരെയും കണ്ടെത്താൻ കഴിയാത്ത ഒരു സംഗതിയാണ്. എങ്കിലും ഇപ്പോഴും ഇവിടെ ശിവന്റെ ആരാധനയാണ് നടത്തപ്പെടുന്നത്. എല്ലാ വർഷവും ശിവരാത്രിക്ക് മറ്റെല്ലാ ശിവക്ഷേത്രങ്ങളിലെപ്പോലെ ഉത്സവം ആഘോഷിക്കുന്നു

3.ഏറം അമ്പലം കരയ്ക്കോ വയലിലോ ?
ഏറം ജംഗ്ഷനിൽ കാണപ്പെടുന്ന ക്ഷേത്രം വയലിനു നടുവിലായ് മൺതിട്ടയിൽ ചുറ്റുമതിലോട് കൂടി കാണപ്പെടുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തെ വയലിൽ തേവർ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പാർത്ഥസാരഥിയാണ്.

4.വടമന്‍ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ ?? ഏറത്തുനിന്നും ഏകദേശം 1.5 കി. മീ. കിഴക്കുമാറി വടമൺ സ്ഥിതിചെയ്യുന്നു. ഈ കാഞ്ഞിരം സ്ഥിതിചെയ്യുന്നത് വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്താണ്. ഈ ക്ഷേത്രക്കുളത്തിന്റെ കരയിൽ നിൽക്കുന്ന കാഞ്ഞിരത്തിൽ ഒരു ശിഖരത്തിന്റെ ഇലകളും കായ്കളും മധുരമുള്ളതാണ്.ഈ ശിഖരം ഏതാണെന്ന് ഇതുവരെയും ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പലർക്കും മധുരമുള്ള ഇലകളും കായ്കളും ലഭിച്ചിട്ടുണ്ട്.

5.കുരുമക്കാട്ടു പിള്ള ഇല്ലതിലോ സ്വരുപത്തിലോ

Map of Anchal - അഞ്ചൽ