വരാക്കര ഭഗവതി ക്ഷേത്രം

alagappanagar, Thrissur, 680302
വരാക്കര ഭഗവതി ക്ഷേത്രം വരാക്കര ഭഗവതി ക്ഷേത്രം is one of the popular Hindu Temple located in alagappanagar ,Thrissur listed under Hindu Temple in Thrissur , Church/religious organization in Thrissur ,

Contact Details & Working Hours

More about വരാക്കര ഭഗവതി ക്ഷേത്രം

തൃശൂര് ജില്ലയില് വരന്തരപ്പിള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധ ദേവീ ഉപാസനാ കേന്ദ്രമാണ് വരാക്കര ഭഗവതീ ക്ഷേത്രം. ഊരകത്തെന്ന പോലെ കുടക്കീഴിലമരുന്ന ദേവീ സങ്കല്പമാണിവിടെയും(സമീപത്തെ വയലില് കുട കുത്തിയിരുന്ന കര എന്ന സങ്കല്പത്തില് കൊടകരപ്പാടം എന്നറിയപ്പെടുന്നു).കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ക്ഷീനിതയായി വിശ്രമിക്കാനിരുന്ന ഭഗവതിയെ അധ:സ്ഥിതനായ ഭക്തന് യാദൃശ്ചികമായി കാണാന് ഇട വന്നു. ദാഹപരവശയായ ഭഗവതിക്ക് കേരമധു നല്കി സന്തോഷിപ്പിച്ചു. ദാഹവും ക്ഷീണവും തീര്ന്നു ഭഗവതി ഏറെ സന്തോഷത്തോടെ ഭക്തനില് സംപ്രീതയായി തന്റെ സാന്നിദ്ധ്യം ഇവിടെ എന്നും ഉണ്ടാകുമെന്നും വേണ്ടവണ്ണം പൂജാദികര്മ്മങ്ങള് നടത്തി സേവിച്ചുകൊണ്ടാല് ഈ നാടിനും നാട്ടാര്ക്കും ഐശ്വര്യഭിവൃദ്ധിയുണ്ടാകുമെന്നും ഭക്തന് വരം കൊടുത്തു. ദേവി വരം കൊടുത്ത കര എന്നതിനാല് ഈ സ്ഥാനം വരാക്കര എന്ന പേരില് പ്രസിദ്ധമായി.

മൂലദേവാലയം കേരളീയ മാതൃകയില് നിര്മ്മിതമായിരുന്നു. കൊടുങ്ങല്ലൂരിലെ കുരുംബ സമ്പ്രദായവുമായി ഈ ക്ഷേത്രത്തിന് ഏറെ സമാനതകളുണ്ട്. ഭരണിയോടനുബന്ധിച്ചുള്ള ക്ഷേത്രാചാരങ്ങളും കൊടുങ്ങല്ലൂര് താലപ്പൊലി ദിവസം സമാപിക്കുന്ന ഉത്സവാചാരങ്ങളും ഇതിലേക്കു വിരല് ചൂണ്ടുന്നു.

ശ്രീനാരായണ നവോത്ഥാന കാലഘട്ടത്തില് ഗുരുദേവന് ഉപദേശിച്ചിട്ടുള്ള ശുദ്ധാചാരമുറ അനുസരിച്ചാണ് ഇവിടെ നിത്യനൈമിത്യ കാര്യങ്ങള് നിര്വ്വഹിച്ചുവരുന്നത്. ഗുരുപദം ആചാര്യന് ടി. എസ്. വിജയന് ക്ഷേത്രത്തിന്റെ തന്ത്രിപദം അലങ്കരിക്കുന്നു. എട്ടു ഏക്കറോളം വിസ്തീര്ണമുള്ള വിശാലമായ പറമ്പില് ഇന്ന് കാണുന്ന മഹാക്ഷേത്രം നിലകൊള്ളുന്നു. ആദിമുത്തപ്പന്, ഗുരുമുത്തപ്പന്, ബ്രഹ്മരക്ഷസ്സ് ,ക്ഷേത്രപാലകന് എന്നീ ഉപദേവതകള് ക്ഷേത്രത്തിനു പുറത്തും ഗണപതി, സുബ്രഹ്മണ്യന്, ലണ്ടാകര്ണന് , രുധിരമാല എന്നീ ദേവതകള് നാലമ്പലത്തിനകത്തും സ്ഥിതി ചെയ്യുന്നു. കൂടാതെ ധ്വജപ്രതിഷ്ഠയും ദീപസ്തംഭവും ക്ഷേത്രത്തിനു വഴിപാടായി സമര്പ്പിച്ചിട്ടുണ്ട് . ക്ഷേത്രകവാടത്തില് ധര്മ്മ ശാസ്താവ് ഐശ്വര്യദായിയായി വാണരുളുന്നു. പ്രതിദിന ത്രികാലപൂജയും ധനുമാസാന്ത്യത്തില് ധ്വജാദിയായി 7 ദിവസത്തെ ഉത്സവാചരണവും എല്ലാ മലയാള മാസം ഒന്നാം തിയ്യതി ശ്രീഭൂതബലിയും എല്ലാ ഭക്ത ജനങ്ങള്ക്കുമുള്ള പ്രസാദ ഊട്ടും നടത്തി വരുന്നു. പ്രതിഷ്ഠ ദിനത്തില് പതിനായിരങ്ങള് പങ്കെടുക്കുന്ന അന്നദാന സദ്യയും വലിയ ഗുരുതിയും നടക്കുന്നുണ്ട്. ഗുരുദേവ ജയന്തി ആഘോഷം ക്ഷേത്രം ഗംഭീരമായി ആചരിച്ചു വരുന്നു.

സുസംഘടിതമായ 19 പൂരസെറ്റ് കരയോഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ആയിരത്തില്പരം ക്ഷേത്രയോഗം മെമ്പര്മാരും മൂവ്വായിരത്തോളം കുടുംബങ്ങളും ക്ഷേത്രത്തിന് മുതല്കൂട്ടായുണ്ട് . കരയോഗങ്ങളില് നിന്ന് തെരഞ്ഞെടുത്തു വരുന്ന കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രത്തില് സജീവമായി പ്രവര്ത്തിക്കുന്ന യുവജനസമിതിയും വനിതാസംഘവും ക്ഷേത്രത്തെ വളര്ച്ചയുടെ പാതയിലേക്ക് നയിക്കുന്നു. ഗുരുദേവ വചനങ്ങളെ അന്വര്ത്ഥമാക്കിക്കൊണ്ട് സംഘടിപ്പിക്കാനും വിദ്യനേടി വിജ്ഞരാകാനും സമ്പാദ്യശീലം വളര്ത്തി സാമ്പന്നമാകുന്നതിനും തുടങ്ങി എല്ലാ രംഗത്തും ക്ഷേത്രം പ്രവര്ത്തിച്ചുവരുന്നു.

Map of വരാക്കര ഭഗവതി ക്ഷേത്രം